Skip to content
Kerala

സ്കൂൾ സമയമാറ്റം: ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചെന്ന റിപ്പോർട്ട് തള്ളി സമസ്ത

കോഴിക്കോട്: സ്കൂൾ സമയമാറ്റം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തള്ളി. ഭൂരിഭാഗം രക്ഷിതാക്കളും സ്കൂൾ സമയമാറ്റത്തെ പിന്തുണയ്ക്കുന്നുവെന്ന പഠന വകുപ്പിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സമസ്ത നേതാക്കൾ വ്യക്തമാക്കി. പുതിയ സമയക്രമം മദ്രസ

N

News Desk

Published on: 24 Jul 2025, 5:49 pm

സ്കൂൾ സമയമാറ്റം: ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചെന്ന റിപ്പോർട്ട് തള്ളി സമസ്ത

കോഴിക്കോട്: സ്കൂൾ സമയമാറ്റം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തള്ളി. ഭൂരിഭാഗം രക്ഷിതാക്കളും സ്കൂൾ സമയമാറ്റത്തെ പിന്തുണയ്ക്കുന്നുവെന്ന പഠന വകുപ്പിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സമസ്ത നേതാക്കൾ വ്യക്തമാക്കി.

പുതിയ സമയക്രമം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമസ്തയുടെ പ്രധാന ആശങ്ക. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ടെന്നും, അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.

സ്കൂൾ സമയം വൈകീട്ട് അര മണിക്കൂർ വർധിപ്പിക്കാമെന്നും, ഓണം, ക്രിസ്മസ് അവധികളിൽ നിന്ന് അധിക പ്രവൃത്തിദിനങ്ങൾ കണ്ടെത്താമെന്നും സമസ്ത നേരത്തെ സർക്കാരിന് ബദൽ നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ചർച്ചയിൽ തങ്ങളുടെ ആശങ്കകളും ബദൽ നിർദേശങ്ങളും സമസ്ത മുന്നോട്ട് വെക്കും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും സമസ്ത നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories