സ്കൂൾ സമയമാറ്റം: സമസ്തയുമായി അടുത്ത ആഴ്ച ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂൾ സമയമാറ്റ വിഷയത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത ആഴ്ച ചർച്ച നടത്താനാണ് സാധ്യത. സമസ്ത സമയം അറിയിച്ചാൽ മതി, ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂൾ സമയം മാറ്റുവാനുള്ള നിർദ്ദേശത്തിനെതിരെ സമസ്ത ഉൾപ്പെടെയുള്ള

സ്കൂൾ സമയമാറ്റ വിഷയത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത ആഴ്ച ചർച്ച നടത്താനാണ് സാധ്യത. സമസ്ത സമയം അറിയിച്ചാൽ മതി, ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂൾ സമയം മാറ്റുവാനുള്ള നിർദ്ദേശത്തിനെതിരെ സമസ്ത ഉൾപ്പെടെയുള്ള മതസംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പുതിയ സമയക്രമം മതപഠനത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ പ്രധാന ആശങ്ക.
സ്കൂൾ സമയമാറ്റമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. എന്നാൽ, സമസ്ത ഉൾപ്പെടെ എതിർപ്പുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ചർച്ച നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സമസ്ത സ്വാഗതം ചെയ്തിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും സമസ്ത നേതാക്കൾ അറിയിച്ചിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
