‘കേരളം’ ഇനി ഔദ്യോഗിക പേര്: കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി; നിയമം പ്രാബല്യത്തിൽ
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റിയ നിയമം പ്രാബല്യത്തിൽ വന്നു. പാർലമെന്റ് പാസാക്കിയ പേരുമാറ്റ നിയമത്തിന് ആഗസ്റ്റ് 14-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. മലയാളികൾക്ക് ഓണസമ്മാനമായ

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റിയ നിയമം പ്രാബല്യത്തിൽ വന്നു. പാർലമെന്റ് പാസാക്കിയ പേരുമാറ്റ നിയമത്തിന് ആഗസ്റ്റ് 14-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. മലയാളികൾക്ക് ഓണസമ്മാനമായാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന പ്രഖ്യാപനം എത്തിയിരിക്കുന്നത്.
2024 ജൂണിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ തുടർച്ചയായാണ് ഔദ്യോഗിക പേരുമാറ്റത്തിനുള്ള നടപടികൾക്ക് കേന്ദ്രത്തിൽ തുടക്കമായത്. കേന്ദ്ര വിജ്ഞാപന പ്രകാരം 2027 ആഗസ്റ്റ് 25-നകം കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളിലും കോടതികളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പൂർണ്ണമായും തിരുത്തി മാറ്റേണ്ടിവരും.
നിയമം പ്രാബല്യത്തിലായതോടെ മലയാളത്തിൽ ‘കേരളം സർക്കാർ’ എന്നും കേരള നിയമസഭയുടെ പേര് ‘കേരളം നിയമസഭ’ എന്നും മാറ്റപ്പെടും. അതേസമയം, ഇംഗ്ലീഷിൽ ‘Government of Kerala’ എന്ന പ്രയോഗം തന്നെ തുടരുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും ബോർഡുകൾ, ലോഗോകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവയിൽ ഘട്ടം ഘട്ടമായി മാറ്റം വരുത്തും.
ഇതിനുപുറമേ, റേഷൻ കാർഡുകൾ, സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ തുടങ്ങിയ ഔദ്യോഗിക രേഖകളെല്ലാം ഇനി പുതിയ പേരിൽ മാത്രമായിരിക്കും പുറത്തിറക്കുക. കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC), വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, ക്ഷേമനിധി ബോർഡുകൾ, കമ്മീഷനുകൾ എന്നിവയുടെ പേരുകളിലും ആവശ്യമായ ഭേദഗതികൾ വരുത്തുന്നതായിരിക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
