രാജ്ഭവനിലെ കാവിവത്കരണം വിവാദങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്ഭവനുള്ളിൽ മാത്രമല്ല, പുറത്തും ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രത്യക്ഷ സംഘപരിവാർ അജണ്ടകൾ നടപ്പാക്കിത്തുടങ്ങിയിട്ടും സർക്കാരും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നതിനെതിരെ വ്യാപക വിമർശനം. ആർ.എസ്.എസ്. നേതാവ് ഗുരുമൂർത്തിയുടെ പ്രഭാഷണവും ഭാരതാംബ വിവാദവും മുതൽ ഒടുവിൽ ആർ.എസ്.എസ്. നേതാക്കളുടെ ചിത്ര

തിരുവനന്തപുരം: രാജ്ഭവനുള്ളിൽ മാത്രമല്ല, പുറത്തും ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രത്യക്ഷ സംഘപരിവാർ അജണ്ടകൾ നടപ്പാക്കിത്തുടങ്ങിയിട്ടും സർക്കാരും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നതിനെതിരെ വ്യാപക വിമർശനം. ആർ.എസ്.എസ്. നേതാവ് ഗുരുമൂർത്തിയുടെ പ്രഭാഷണവും ഭാരതാംബ വിവാദവും മുതൽ ഒടുവിൽ ആർ.എസ്.എസ്. നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിൽ വരെ രാജ്ഭവന്റെ നിലപാടുകൾ മാറുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. ചിത്രം ഒരു കാരണവശാലും അവിടെ നിന്ന് മാറ്റില്ലെന്ന നിലപാടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉറച്ചുനിൽക്കുകയാണ്. അതേസമയം, ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
കൃഷി വകുപ്പ് രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ വേദിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ചിത്രവും പുഷ്പാർച്ചനയും ഒഴിവാക്കണമെന്ന് ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് സാധ്യമല്ലെന്നും രാജ്ഭവനിലെ കാര്യങ്ങളിൽ അന്തിമ തീരുമാനം ഗവർണറുടേതാണെന്നുമായിരുന്നു മറുപടി. ഇതിൽ പ്രതിഷേധിച്ച് കൃഷി മന്ത്രി ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.
രാജ്ഭവൻ പരിപാടിയിൽ ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തിയെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിട്ടും മയത്തിലായിരുന്നു സി.പി.എം പ്രതികരണം. പരിസ്ഥിതി ദിനാഘോഷത്തിലെ ഭാരതാംബ വിവാദത്തിൽ കൃഷിമന്ത്രി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിക്കുകയും സി.പി.ഐ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടും മിണ്ടാൻ മുഖ്യമന്ത്രി തയാറായില്ല. രാജ്ഭവനിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാർ, രണ്ടാം സർ സംഘ്ചാലക് ഗോൾവാൾക്കർ എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിച്ചപ്പോഴും കാര്യമായ പ്രതികരണങ്ങളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
