Skip to content
Kerala

സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കിൽ വലഞ്ഞ് ജനം

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തിയ സൂചനാ പണിമുടക്കിൽ വലഞ്ഞു യാത്രക്കാർ. ബസുകൾ രാവിലെ മുതൽ സർവീസുകൾ നിർത്തിവെച്ചതോടെ യാത്രാക്ലേശം രൂക്ഷമായി. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും ആശുപത്രിയിലേക്ക് പോകുന്നവരുമാണ് പണിമുടക്കിൽ ഏറെ ദുരിതത്തിലായത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്

N

News Desk

Published on: 8 Jul 2025, 10:49 am

സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കിൽ വലഞ്ഞ് ജനം

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തിയ സൂചനാ പണിമുടക്കിൽ വലഞ്ഞു യാത്രക്കാർ. ബസുകൾ രാവിലെ മുതൽ സർവീസുകൾ നിർത്തിവെച്ചതോടെ യാത്രാക്ലേശം രൂക്ഷമായി. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ജോലിക്കാരും ആശുപത്രിയിലേക്ക് പോകുന്നവരുമാണ് പണിമുടക്കിൽ ഏറെ ദുരിതത്തിലായത്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകൾ സൂചനാ പണിമുടക്ക് നടത്തിയത്. ബസ് ചാർജ് വർദ്ധന, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, എല്ലാ റൂട്ടുകളിലും ആവശ്യത്തിന് സർവീസുകൾ ലഭ്യമായിരുന്നില്ല. പലയിടത്തും ബസുകൾ കിട്ടാതെ യാത്രക്കാർ റോഡുകളിൽ കുടുങ്ങി.

ചില നഗരങ്ങളിൽ ഓട്ടോറിക്ഷകളും ടാക്സികളും അധിക നിരക്ക് ഈടാക്കിയതായും പരാതികളുയർന്നു. സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ബസ് ഉടമകൾ തീരുമാനിച്ചത്. വരും ദിവസങ്ങളിലും വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകൾ അറിയിച്ചിട്ടുണ്ട്.

Related Stories