Skip to content
Kerala

സർവത്ര ഇരുട്ട്,  ലോഡ് ഷെഡിം​​ഗിന്‍റെ ദൈർഘ്യം കൂടുന്നു, മറ്റ് വഴിയില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. പലയിടങ്ങളിലും വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പലതവണയായി ഒന്നര മണിക്കൂർ വരെയാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയത്. മഴയുടെ കടുത്ത കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമ

N

News Desk

Published on: 17 Jul 2026, 10:19 am

സർവത്ര ഇരുട്ട്,  ലോഡ് ഷെഡിം​​ഗിന്‍റെ ദൈർഘ്യം കൂടുന്നു, മറ്റ് വഴിയില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. പലയിടങ്ങളിലും വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പലതവണയായി ഒന്നര മണിക്കൂർ വരെയാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയത്. മഴയുടെ കടുത്ത കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് പെട്ടെന്നുള്ള ഈ പ്രതിസന്ധിക്ക് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നത്.

മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ പീക്ക് സമയത്തെ (വൈകുന്നേരത്തെ) വൈദ്യുതി ആവശ്യകത 3500 മുതൽ 3600 മെഗാവാട്ട് വരെയായിരുന്നു എങ്കിൽ, ഈ വർഷം അത് 4600 മുതൽ 4800 മെഗാവാട്ടിലേക്ക് കുതിച്ചുയർന്നു. അതായത് ഒരൊറ്റ വർഷം കൊണ്ട് ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ അധിക വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതേസമയം സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ 28 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

സംസ്ഥാനത്തെ ഉൽപ്പാദനക്കുറവിന് പുറമെ പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലും വലിയ തിരിച്ചടിയാണ് നേരിടുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിലൂടെ കെഎസ്ഇബിക്ക് ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായി. മുൻപ് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്തുണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കിയതും നിലവിലെ വൈദ്യുതി ലഭ്യതയിൽ 600 മുതൽ 700 മെഗാവാട്ട് വരെയുള്ള കുറവിന് കാരണമായി. പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വകാല കരാർ വഴി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഈ വൈദ്യുതി സംസ്ഥാനത്തേക്ക് ഉടൻ ലഭ്യമാകില്ല.

നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാനാവാത്തതാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുൻപ് കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ട ബാധ്യതയും നിലവിലുണ്ട്. കടുത്ത പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണം അനിവാര്യമാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ വീടുകളിലെ എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലാക്കി ക്രമീകരിക്കണമെന്നും, ആഡംബര-അലങ്കാര വിളക്കുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു

Related Stories