Skip to content
Kerala

ഹെലികോപ്റ്റര്‍ കരാര്‍ ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയാല്‍ അന്തിമതീരുമാനം

പോലീസ് വാടകക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി ശനിയാഴ്ച്ച അവസാനിക്കും. ഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി വിഡിി സതീശന്‍ തിരിച്ചെത്തിയ ശേഷം ഹെലികോപ്റ്റര്‍ വാടകക്കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍

N

News Desk

Published on: 19 Sept 2026, 9:24 am

ഹെലികോപ്റ്റര്‍ കരാര്‍ ഇന്ന് അവസാനിക്കും; മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയാല്‍ അന്തിമതീരുമാനം

പോലീസ് വാടകക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി ശനിയാഴ്ച്ച അവസാനിക്കും. ഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി വിഡിി സതീശന്‍ തിരിച്ചെത്തിയ ശേഷം ഹെലികോപ്റ്റര്‍ വാടകക്കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട്് നല്‍കിയിരുന്നു.

മുന്‍പ് ഉപയോഗിച്ചിരുന്ന പവന്‍ഹംസ് കമ്പനിയുടെ ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്, വ്യവസ്ഥകളില്‍ ഇളവ് വരുത്തിയാണ് പുതിയ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നത്.

അടിയന്തര സാഹചര്യങ്ങള്‍, ദുരന്ത നിവാരണം, ക്രമസമാധാന പാലനം, മാവോയിസ്റ്റ് നിരീക്ഷണം, വി.വി.ഐ.പി യാത്രകള്‍ എന്നിവയ്ക്കായി ഹെലികോപ്റ്റര്‍ സേവനം തുടരേണ്ടത് അത്യാവശ്യമാണെന്നാണ് പോലീസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി മൂന്നു മാസം മുന്‍പ് തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പോലീസ് മേധാവിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്. മുന്‍കാലങ്ങളിലെ പ്രതിമാസ വാടക, പറക്കല്‍ മണിക്കൂറുകള്‍, സാമ്പത്തിക ബാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ സഹിതമുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി സമര്‍പ്പിക്കും.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഉയര്‍ന്ന തുകയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ മുന്‍പും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനാല്‍, പ്രതിപക്ഷ പ്രതിഷേധങ്ങളും നിലവിലെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്തായിരിക്കും കരാര്‍ പുതുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.

Related Stories