പോലീസ് ആവശ്യപ്പെട്ടു, വി.ഡി. സതീശന്റെ അഭിമുഖം നീക്കം ചെയ്ത് ഫെയ്‌സ്ബുക്
മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിർദേശപ്രകാരം ഫെയ്‌സ്ബുക് നീക്കം ചെയ്തു. ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസുമായി സതീശൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ഐടി നിയമത്തിലെ സെക്ഷൻ 79 (3) (ബി) പ്രകാരം നോ

മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പൊലീസിന്റെ നിർദേശപ്രകാരം ഫെയ്‌സ്ബുക് നീക്കം ചെയ്തു. ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസുമായി സതീശൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ ‘റീൽ’ ആണ് ഐടി നിയമത്തിലെ സെക്ഷൻ 79 (3) (ബി) പ്രകാരം നോട്ടിസ് നൽകി ഒഴിവാക്കിച്ചത്. സർക്കാരിനെതിരായ വിമർശനങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വാഗ്ദാനങ്ങളും ഉൾപ്പെട്ടതായിരുന്നു ഈ വിഡിയോ.
ആദ്യം നടപടി നിഷേധിച്ചെങ്കിലും, പിന്നീട് വിഡിയോയുടെ കമന്റ് ബോക്സിലെ അധിക്ഷേപകരമായ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇടപെട്ടതെന്ന് പൊലീസ് വിശദീകരിച്ചു. ഇത്തരം കമന്റുകൾ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ വാദം.
എന്നാൽ കമന്റുകൾ മാത്രം നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതിന് പകരം വിഡിയോ തന്നെ ഇന്ത്യയിൽ വിലക്കാൻ നോട്ടിസ് നൽകിയത് വലിയ ചർച്ചയായിട്ടുണ്ട്.
ഫെയ്‌സ്ബുക്കിന്റെ നയങ്ങൾക്കോ നിലവിലെ നിയമങ്ങൾക്കോ വിരുദ്ധമായ യാതൊന്നും വിഡിയോയിൽ ഇല്ലെന്നും, ഉള്ളടക്കം നിയമപരമാണെന്ന് ഫെയ്‌സ്ബുക് തന്നെ നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മനോരമ ന്യൂസ് വ്യക്തമാക്കുന്നു. രാഷ്ട്രീയമായ ഉള്ളടക്കമുള്ള അഭിമുഖം നീക്കം ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിഡിയോയുടെ ലിങ്ക് ഫെയ്‌സ്ബുക്കിൽ ലഭ്യമാണെങ്കിലും ഇന്ത്യയിലുള്ളവർക്ക് നിലവിൽ ഇത് കാണാൻ സാധിക്കില്ല.
പൊലീസിന്റെ ഈ നടപടിക്കെതിരെ മനോരമ ന്യൂസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പ്രസിദ്ധീകരിച്ച വാർത്താപരമായ ഉള്ളടക്കം നീക്കം ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ നടന്ന ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
