പൊതുമധ്യത്തില്‍ ‘നഗ്നരാക്കപ്പെട്ട്’ 24ഉം ശ്രീകണ്ഠന്‍ നായരും, പുറത്തുവന്ന ചിത്രം ദാമോദര മേനോന്റേത് തന്നെ; സുകുമാരക്കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച് കേരള പൊലീസ്
സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ കഴിഞ്ഞദിവസം മലയാളം ചാനലുകള്‍ പ്രചരിച്ച പാസ്‌പോർട്ടിലെ ചിത്രം തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ പേരിൽ തൃശൂർ കരുമത്രയിലുള്ള പത്ത് സെന്റ് ഭൂമിയുടെ രേഖകൾ ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതോടെയാണ് പ്രചരിച്ച ചിത്രങ

സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ കഴിഞ്ഞദിവസം മലയാളം ചാനലുകള്‍ പ്രചരിച്ച പാസ്‌പോർട്ടിലെ ചിത്രം തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ പേരിൽ തൃശൂർ കരുമത്രയിലുള്ള പത്ത് സെന്റ് ഭൂമിയുടെ രേഖകൾ ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതോടെയാണ് പ്രചരിച്ച ചിത്രങ്ങൾക്ക് സുകുമാരക്കുറുപ്പുമായി ബന്ധമില്ലെന്ന് പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളായി ദുരൂഹതയായി തുടരുന്ന സുകുമാരക്കുറുപ്പ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന രീതിയിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കൊപ്പം പ്രചരിച്ചത് ദാമോദര മേനോന്റെ ചിത്രങ്ങളായിരുന്നു. എന്നാൽ പ്രചരിക്കുന്ന ചിത്രം തന്റെ സഹോദരന്റേതാണെന്ന് വ്യക്തമാക്കി തൃശൂർ സ്വദേശി തന്നെ തൊട്ടുപിന്നാലെ രംഗത്തെത്തുകയായിരുന്നു.
26 വർഷം മുമ്പ് അവസാനമായി നാട്ടിലെത്തിയ ദാമോദര മേനോൻ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് സഹോദരനും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. ഒരു മാസം മുമ്പ് ആരോഗ്യപ്രശ്നങ്ങളുള്ള ചിത്രം അദ്ദേഹം അയച്ചുതന്നിരുന്നുവെന്നും ഫോട്ടോയിലുള്ളത് അമ്മാവൻ തന്നെയാണെന്ന് 90 ശതമാനവും ഉറപ്പാണെന്നും ബന്ധുവായ ഗോപിയും പ്രതികരിച്ചിരുന്നു. നിലവിൽ ദാമോദര മേനോൻ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്.
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ദാമോദര മേനോനെ ഫോണിൽ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും രേഖാ പരിശോധനയിലുമാണ് പാസ്‌പോർട്ടിലെ ഫോട്ടോ തൃശൂർ സ്വദേശി ദാമോദര മേനോന്റേത് തന്നെയെന്ന് അന്തിമമായി സ്ഥിരീകരിച്ചത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
