Skip to content
Kerala

ആതിരയെ മർദ്ദിച്ച ഡൽഹി പൊലീസിനെതിരെ കേസെടുത്ത് കേരള പൊലീസ്; ചുമത്തിയത് ഗുരുതര വകുപ്പുകൾ

ഗ്യാനേഷ്‍കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ എൻ.എസ്.യു (NSUI) നേതാക്കൾക്ക് നേരെ ഉണ്ടായ ഡൽഹി പൊലീസിന്റെ ക്രൂരമായ മർദനത്തിലും അതിക്രമത്തിലും തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എൻ.എസ്.യു നേതാവ് ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിനെതിരെ കേരള പൊലീസ് ഈ അസാധാരണ

N

News Desk

Published on: 15 Oct 2026, 9:56 am

ആതിരയെ മർദ്ദിച്ച ഡൽഹി പൊലീസിനെതിരെ കേസെടുത്ത് കേരള പൊലീസ്; ചുമത്തിയത് ഗുരുതര വകുപ്പുകൾ

ഗ്യാനേഷ്‍കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ എൻ.എസ്.യു (NSUI) നേതാക്കൾക്ക് നേരെ ഉണ്ടായ ഡൽഹി പൊലീസിന്റെ ക്രൂരമായ മർദനത്തിലും അതിക്രമത്തിലും തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. എൻ.എസ്.യു നേതാവ് ആതിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിനെതിരെ കേരള പൊലീസ് ഈ അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 13-ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് തന്നെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ചതായി ആതിര വെളിപ്പെടുത്തി. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചു കൊണ്ടുപോയെന്നും, വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു. നാല് വനിതാ പൊലീസുകാർ മാറിമാറി മുഖത്തടിക്കുകയും കൈകൾ പിന്നിലേക്ക് പിടിച്ച് തിരിക്കുകയും ചെയ്തു. ഇതിനുപുറമേ, കൈവശമുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്ത് വലിച്ചെറിയുകയും സ്വകാര്യഭാഗത്തും വയറ്റിനും ചവിട്ടുകയും ചെയ്തതായും ആതിര വ്യക്തമാക്കി. മർദനമേറ്റ എൻ.എസ്.യു നേതാക്കൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണ് കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തിയത്.

സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ഡി.ജി.പി രവാഡ ചന്ദ്രശേഖർ നൽകിയ നിർദേശപ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എടുത്തുപറയാതെയാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. ബി.എൻ.എസ് (BNS) 74, 76, 115, 117, 126, 296(b), 351(3) എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മറ്റൊരു സംസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമത്തിൽ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് വലിയ നിയമപരവും രാഷ്ട്രീയവുമായ ശ്രദ്ധ നേടിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷം ഡൽഹി പോലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഇത് വഴിമാറുമോ എന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.

Related Stories