നിതിൻ രാജിന്റെ മരണം: നാളെ കേരളത്തിൽ ഹർത്താൽ; വാഹനങ്ങൾ തടയുമെന്ന് ആക്ഷൻ കൗൺസിൽ
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. പ്രതിഷേധം ബന്ദായി മാറുമെന്നും നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ തടയുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പസ് കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. കൂടാതെ കേസ് അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
പൗരസമൂഹമുൾപ്പെടെ അറുപതോളം സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയുമെന്നതിനാൽ യാത്രക്കാർ മുൻകരുതൽ എടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ അറിയിച്ചു. വ്യാപാരികൾ കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്നും ആഹ്വാനമുണ്ട്. അതേസമയം, പാൽ, പത്രം, ആശുപത്രികൾ തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്എം) ഉൾപ്പെടെയുള്ള സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്. അതിനാൽ കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നാണ് സംഘടനകളുടെ ആവശ്യം. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ പ്രഖ്യാപിക്കപ്പെട്ട ഈ ഹർത്താൽ സംസ്ഥാനത്ത് വലിയ ചർച്ചയായിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
