Skip to content
Kerala

കാന്തപുരത്തിനെതിരെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഭീഷണി, ഡിവെെഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കി കേരള മുസ്‌ലിം ജമാഅത്ത്

പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലൂടെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കും പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കി ശബ്ദ സന്ദേശമയച്ച ഡിവെെഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കി കേരള മുസ്‌ലിം ജമാഅത്ത് . കോഴിക്കോട് പന്തീരാങ്കാവ് പോലീസിൽ ആണ് കാന്തപുരം വിഭാഗം പരാതി നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പാലാഴി പ്രദേശത്

N

News Desk

Published on: 10 Sept 2026, 10:06 am

കാന്തപുരത്തിനെതിരെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഭീഷണി, ഡിവെെഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കി കേരള മുസ്‌ലിം ജമാഅത്ത്

പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിലൂടെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കും പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കി ശബ്ദ സന്ദേശമയച്ച ഡിവെെഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കി കേരള മുസ്‌ലിം ജമാഅത്ത് . കോഴിക്കോട് പന്തീരാങ്കാവ് പോലീസിൽ ആണ് കാന്തപുരം വിഭാഗം പരാതി നൽകിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പാലാഴി പ്രദേശത്തെ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്രാദേശിക വാട്സാപ്പ്  ഗ്രൂപ്പിന്റെ അഡ്മിനും, ഡി വൈ എഫ് ഐ ഇരിങ്ങല്ലൂർ മേഖലാ ജോ. സെക്രട്ടറിയുമായ സൈനുൽ ആബിദിനെതിരെയാണ് പാലാഴി യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി നാസർ പി പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്.

പ്രദേശത്തെ 170 ഓളം ആളുകൾ ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെട്ട  വിഷയത്തിൽ ഒരു യുവതിയുടെ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ്
കാന്തപുരത്തിനെതിരെയും, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് പ്രവർത്തകർക്കെതിരെയും സൈനുൽ ആബിദ് ഭീഷണി മുഴക്കി ശബ്ദ സന്ദേശമയച്ചത്.

‘സ്ത്രീവിരുദ്ധമായി ആര് പറഞ്ഞാലും ഞങ്ങൾ എടുത്തിടും, പ്രതിഷേധിക്കുകയും ചെയ്യും. വേണ്ടിവന്നാൽ ചോദ്യം ചെയ്യുകയും വേണ്ടിവന്നാൽ പൊട്ടിക്കുകയും ചെയ്യും. അത് ഞങ്ങളുടെ നിലപാടാണ്, അത് മനസ്സിലാക്കിക്കോളി. അത് ഇനി എപി അല്ല ഏപിന്റെ മേലെയുള്ള മൂത്താപ്പ ആയാൽ പോലും ഞങ്ങൾ അടിക്കും.
അടിച്ച് മൂലക്കാക്കുകയും ചെയ്യും. അതിന് എ പി എന്നോ ഇ കെ എന്നോ കണക്കില്ല. അത് മനസ്സിലാക്കി സംസാരിച്ചാൽ മതി’ എന്നിങ്ങനെ പോകുന്നു ശബ്ദ സന്ദേശം.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പാലാഴി പ്രദേശത്തെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് പ്രവർത്തകർ എന്നിവർക്കെതിരെയുള്ള ഭീഷണിയെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പന്തീരാങ്കാവ് പോലീസിൽ മുസ്ലിം ജമാഅത്ത് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

Related Stories