‘സഹപാഠികള്‍ വിലക്കിയിട്ടും അവനവിടെ വലിഞ്ഞ് കയറി, അത് അധ്യാപകരുടെ കുറ്റമല്ല’, വിവാദ പരാമര്‍ശവുമായി മന്ത്രി ചിഞ്ചുറാണി
കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി നടത്തിയ പരാമര്‍ശം വിവാദമായി. അപകടത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും കുട്ടി സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വലിഞ്ഞുകയറിയതാണ് ദുരന്തത്തിന് കാരണമെന്

കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി നടത്തിയ പരാമര്‍ശം വിവാദമായി. അപകടത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും കുട്ടി സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വലിഞ്ഞുകയറിയതാണ് ദുരന്തത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്കൂളിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു മന്ത്രി തന്നെ കുട്ടിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചത് ശരിയായില്ലെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
‘ചെരിപ്പ് എടുക്കാന്‍ പയ്യന് ഷെഡിന് മുകളില്‍ കയറിയപ്പോള്‍ ഉണ്ടായ അപകടമാണ്. കാലൊന്ന് തെന്നി, പെട്ടെന്ന് കയറിപ്പിടിച്ചത് വലിയ ലൈന്‍ കമ്പിയിലാണ്. അതിലൂടെയാണ് വൈദ്യുതി കടന്നുവന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അതാരെങ്കിലും അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ കളിച്ച് കളിച്ച് ഈ ഇതിന്റെയൊക്കെ മുകളിലൊക്കെ ചെന്നു കയറുമ്പോള്‍ ഇത്രയും ആപല്‍ക്കരമായിട്ടുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കറിയുമോ. നമ്മളൊക്കെ അന്തിച്ചുപോകും. ഒരു കുഞ്ഞ് രാവിലെ സ്കൂളില്‍ ഒരുങ്ങിപ്പോയ കുഞ്ഞാണ്. ആ കുഞ്ഞ് മരിച്ച് തിരിച്ചുവരുന്ന അവസ്ഥ. അധ്യാപകരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവനവിടെ വലിഞ്ഞുകയറി എന്നുള്ളതാണ് നമുക്ക് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയുള്ള എത്ര സംഭവങ്ങളാണ് നടക്കുന്നത്’ എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.
വ്യാഴായിച്ച രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന് ഭവനില്‍ മനോജിന്റെ മകന് മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ച് കൊണ്ട് നില്‍ക്കെ സ്കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില് വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
