Skip to content
Kerala

മലപ്പുറത്ത് മാതാപിതാക്കൾ ചികിത്സ നിഷേധിച്ച സംഭവം ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം പാങ്ങിൽ ഒരു വയസുകാരനായ ഇസെൻ ഇർഹാൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, കുഞ്ഞിന് മാതാപിതാക്കൾ മതിയായ ചികിത്സ നൽകിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ മകനായ ഇസെൻ

N

News Desk

Published on: 1 Jul 2025, 1:03 pm

മലപ്പുറത്ത് മാതാപിതാക്കൾ ചികിത്സ നിഷേധിച്ച സംഭവം   ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം: മലപ്പുറം പാങ്ങിൽ ഒരു വയസുകാരനായ ഇസെൻ ഇർഹാൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, കുഞ്ഞിന് മാതാപിതാക്കൾ മതിയായ ചികിത്സ നൽകിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ മകനായ ഇസെൻ ഇർഹാൻ ചൊവ്വാഴ്ചയാണ് മരിച്ചത്. മരണശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു. എന്നാൽ, ചിലർ മരണത്തിൽ സംശയം ഉന്നയിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മഞ്ഞപ്പിത്തമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചെങ്കിലും, കുഞ്ഞിന് യഥാസമയം വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. രാസപരിശോധന ഫലം ലഭിച്ചതിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Stories