സിപിഎം മുടക്കിയ മറ്റൊരു സ്വപ്ന പദ്ധതി, വിമാന എന്‍ജിനീയറിങ്ങില്‍ കേരളത്തിന് നഷ്ടമായത് സുവര്‍ണ്ണാവസരം; വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്
തിരുവനന്തപുരം: വിമാന എന്‍ജിനീയറിങ് രംഗത്ത് കേരളത്തിന് നഷ്ടമായ ഒരു സുപ്രധാന അവസരത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ. മോഹന്‍ദാസ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിമാന എന്‍ജിനുകള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ കേരളത്തെ പ്രാപ്തമാക്കുമായിരുന്ന ഒരു വന്‍കിട പദ്ധതിക്

തിരുവനന്തപുരം: വിമാന എന്‍ജിനീയറിങ് രംഗത്ത് കേരളത്തിന് നഷ്ടമായ ഒരു സുപ്രധാന അവസരത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ. മോഹന്‍ദാസ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിമാന എന്‍ജിനുകള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ കേരളത്തെ പ്രാപ്തമാക്കുമായിരുന്ന ഒരു വന്‍കിട പദ്ധതിക്ക് അന്നത്തെ സിപിഎം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെക്കുറിച്ചാണ് മുന്‍ ഷിപ്പിംഗ് സെക്രട്ടറിയും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. മോഹന്‍ദാസ് ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചത്.
ഇ.കെ. നായനാര്‍ സര്‍ക്കാര്‍ (1996-2001) ഭരണത്തിലിരുന്ന കാലത്തായിരുന്നു സംഭവം. ആഗോള വിമാന എന്‍ജിനീയറിങ് ഭീമനായ ‘പ്രാറ്റ് ആന്‍ഡ് വിറ്റ്നി’യിലെ ഉന്നത പദവി വഹിച്ചിരുന്ന ഒരു മലയാളി, കേരളത്തിലെ നഷ്ടത്തിലായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്ത് ഏഷ്യയിലെ തന്നെ പ്രമുഖ വിമാന എന്‍ജിനീയറിങ് സ്ഥാപനമാക്കി മാറ്റാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നു. ഇതൊരു വലിയ നിക്ഷേപമായതിനാല്‍, 51 ശതമാനം ഓഹരി തങ്ങള്‍ക്കും 49 ശതമാനം സംസ്ഥാന സര്‍ക്കാരിനും എന്നതായിരുന്നു അവരുടെ നിബന്ധന.
‘അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന സുശീല ഗോപാലന് ഈ വാഗ്ദാനത്തില്‍ വലിയ മതിപ്പ് തോന്നി. എന്നാല്‍, ഇതൊരു നയപരമായ മാറ്റം ആയതുകൊണ്ട് പാര്‍ട്ടി അനുമതി ആവശ്യമായിരുന്നു. പിന്നീട് അറിയാന്‍ കഴിഞ്ഞത്, സിപിഎം ഇതിന് അനുമതി നല്‍കിയില്ല എന്നാണ്. ചരിത്രപരമായ വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ച് നഷ്ടമായ അവസരത്തെക്കുറിച്ച് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല.’ അന്നത്തെ വ്യവസായ സെക്രട്ടറിയായിരുന്ന മോഹന്‍ദാസ് കുറിപ്പില്‍ പറയുന്നു:
തിരുവനന്തപുരത്ത് നിലത്തിറക്കിയ എഫ്-35ബി വിമാനത്തിന്റെ ചിത്രം ഉപയോഗപ്പെടുത്തി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി) ചില പ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. വിക്രം സാരാഭായി സ്പേസ് സെന്റര്‍, ബ്രഹ്മോസ് എയ്റോസ്പേസ് തുടങ്ങിയ സ്ഥാപനങ്ങളുള്ള കേരളത്തിന്റെ എയ്റോസ്പേസ് പശ്ചാത്തല സൗകര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് കെഎസ്ഐഡിസി ഈ സോഷ്യല്‍ മീഡിയ ക്യാമ്പയിന് നടത്തിയത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
