Skip to content
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ കനത്ത പോളിംഗ്; 70 ശതമാനം പിന്നിട്ടു, മുന്നിൽ എറണാകുളം

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പോളിംഗ് 70 ശതമാനം കടന്നിരിക്കുകയാണ്. വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് സമയം അവസാനിച്ചെ

N

News Desk

Published on: 9 Dec 2025, 6:53 pm

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ കനത്ത പോളിംഗ്; 70 ശതമാനം പിന്നിട്ടു, മുന്നിൽ എറണാകുളം

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പോളിംഗ് 70 ശതമാനം കടന്നിരിക്കുകയാണ്. വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും പലയിടത്തും ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകി.

പ്രധാന വിവരങ്ങൾ:

  • പോളിംഗ് നില: ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ് (73.16%). ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (65.74%). മലയോര മേഖലകളിലടക്കം മികച്ച ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.

  • സമാധാനപരം: അങ്ങിങ്ങായി ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

അനിഷ്ട സംഭവങ്ങളും തടസ്സങ്ങളും:

  • മരണം: തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ എത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ സ്കൂളിലെ ആറാം നമ്പറിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കവെ ശാന്ത (73) എന്ന സ്ത്രീയാണ് കുഴഞ്ഞുവീണു മരിച്ചത്.

  • വോട്ടിങ് യന്ത്രത്തിൽ തകരാർ: ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേര് തെളിയാത്തതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു. ബിഎസ്പി സ്ഥാനാർത്ഥി ഷൈലജയുടെ പേരാണ് ഇല്ലാതിരുന്നത്. ഇവിടെ റീപോളിങ് വേണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു.

മറ്റ് വിശേഷങ്ങൾ:

  • വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാത്തതിനെയും വോട്ടിങ് മെഷീനിൽ ‘നോട്ട’ (NOTA) ഇല്ലാത്തതിനെയും പി.സി ജോർജ് വിമർശിച്ചു.

  • തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് (3 കോർപ്പറേഷനുകൾ, 39 മുൻസിപ്പാലിറ്റികൾ, 7 ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ) ഇന്ന് വോട്ടെടുപ്പ് നടന്നത്. ആകെ 11,168 വാർഡുകളിലേക്കാണ് ജനവിധി.

Related Stories