Skip to content
Kerala

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ ഏകദേശം 10.45 ഓടെയാണ് സംഭവം. പതിനാലാം വാർഡിനോട് ചേർന്നുള്ള മൂന്ന് നിലകളുള്ള കെട്ട

N

News Desk

Published on: 3 Jul 2025, 12:39 pm

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ ഏകദേശം 10.45 ഓടെയാണ് സംഭവം. പതിനാലാം വാർഡിനോട് ചേർന്നുള്ള മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെയാണ് കെട്ടിടം തകർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വിവരമറിഞ്ഞയുടൻ ഫയർ ആൻഡ് റെസ്ക്യൂ സേനയും പോലീസും സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

മന്ത്രി വി.എൻ. വാസവനും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തകർന്നുവീണ കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്ത പഴയ കെട്ടിടമായിരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളെ അറിയിച്ചു. വാർഡ് ഇതിനടുത്തുള്ള പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉപകരണങ്ങളുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്.

Related Stories