വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തടയണം; അടിയന്തര നടപടി ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്
സംസ്ഥാനത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത സൈബര്‍ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂണിയന് മു

സംസ്ഥാനത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത സൈബര്‍ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂണിയന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം നല്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപങ്ങളും അപവാദ പ്രചാരണങ്ങളും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷവും ട്രോമയുമാണ് സൃഷ്ടിക്കുന്നതെന്ന് യൂണിയന് ചൂണ്ടിക്കാട്ടി. തൊഴില്‍പരമായ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സൈ്വരജീവിതത്തിനു നേരെത്തന്നെയുള്ള ഭീഷണിയാണ് ഈ സൈബര്‍ ലിഞ്ചിങ്.
രാജ്യത്ത് നിയമസംവിധാനങ്ങള്‍ നിലവിലിരിക്കെ, ഏതെങ്കിലും വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ നിയമപരമായ വഴികളാണ് തേടേണ്ടത്. അതിനു പകരം മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാകില്ല. പ്രമുഖരായ വനിതാ മാധ്യമപ്രവര്‍ത്തകരെ പേരെടുത്തും അല്ലാതെയുമുള്ള അധിക്ഷേപം നടത്തുന്ന സൈബര്‍ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
യൂണിയന് പ്രസിഡന്റ് കെ.പി. റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും നിവേദനം സമര്‍പ്പിച്ചത്.
കെ.യു. ഡബ്ല്യു.ജെയുടെ വാര്‍ത്തകുറിപ്പ് വായിക്കാം
വനിത മാധ്യമ പ്രവർത്തകർക്ക് എതിരായ സൈബർ ലിഞ്ചിങ് തടയണം: കെ.യു. ഡബ്ല്യു.ജെ
തിരുവനന്തപുരം: വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന് സൈബർ ഇടങ്ങളിൽ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവർത്തകർക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴിൽ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ് സ്വൈര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത് നിയമസംവിധാനങ്ങൾ ഉണ്ടായിരിക്കെ മാധ്യമപ്രവർത്തകരെ സൈബർ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവർത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബർ ലിഞ്ചിങ്ങിനുമാണ് സൈബർ ഗുണ്ടകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സൈബർ ക്രിമിനലുകളെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ ഇടപെടണം. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബർ ആക്രമണത്തിന് അറുതിവരുത്താനും സൈബർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
