Skip to content
Kerala

ഇനി പി.എം. ശ്രീ പദ്ധതിയിൽ കേരളവും, സി.പി.ഐയുടെ എതിർപ്പ് തള്ളി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് സർക്കാർ

സി.പി.ഐയുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് കേരള സർക്കാർ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയിൽ (PM SHRI) ചേരാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതോടെ തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പദ്ധതിയ

N

News Desk

Published on: 23 Oct 2025, 9:30 pm

ഇനി പി.എം. ശ്രീ പദ്ധതിയിൽ കേരളവും, സി.പി.ഐയുടെ എതിർപ്പ് തള്ളി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് സർക്കാർ

സി.പി.ഐയുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് കേരള സർക്കാർ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയിൽ (PM SHRI) ചേരാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ഇതോടെ തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് പാഴാക്കി കളയേണ്ടതുണ്ടോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ മുന്നോട്ട് പോയാൽ നിയമപരമായി തടസ്സങ്ങൾ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പി.എം. ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സി.പി.ഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സർക്കാർ ഈ നിർണായക തീരുമാനമെടുത്തത്.

പി.എം. ശ്രീ പദ്ധതി ആർ.എസ്.എസ്. അജണ്ടയാണെന്ന വാദത്തിൽ സി.പി.ഐ. എതിർപ്പ് തുടരുമ്പോഴും, കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. നിലവിൽ കേന്ദ്രത്തിൽ നിന്ന് 1186 കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. ഇതിൽ 800 കോടിയോളം രൂപ മുൻ വർഷങ്ങളിലെ കുടിശ്ശികയാണ്. 2024-25 വർഷത്തിൽ പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. കേരളത്തിൽ 336 സ്കൂളുകൾക്കാണ് പി.എം. ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള നിബന്ധനകൾ

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ ആദ്യ രണ്ട് നിബന്ധനകൾ ഏറെ ശ്രദ്ധേയമാണ്.

  1. ദേശീയ വിദ്യാഭ്യാസ നയം: പി.എം. ശ്രീയുടെ ഭാഗമാകാൻ ദേശീയ വിദ്യാഭ്യാസ നയം (NEP) പൂർണ്ണമായും നടപ്പിലാക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം എന്നതിനാൽ, ഫണ്ട് വാങ്ങിക്കൊണ്ട് ഈ നയത്തെ എതിർക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് ഉറപ്പാണ്.
  2. സ്കൂളുകളുടെ പേര്: പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളെ ‘പി.എം. ശ്രീ സ്കൂളുകൾ’ എന്ന് വിളിക്കണമെന്നാണ് രണ്ടാമത്തെ നിബന്ധന. ഈ വിഷയത്തിലും സി.പി.ഐ.എമ്മും സി.പി.ഐയും നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Related Stories