Skip to content
Kerala

കേരള ജനപക്ഷം നേതാക്കൾ മുസ്ലിം ലീഗിൽ ചേർന്നു

സംസ്ഥാനത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ, ബിജെപി നിലപാടുകളോട് വിയോജിച്ച് കേരള ജനപക്ഷം നേതാക്കൾ കൂട്ടത്തോടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്നു. ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്റെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകരാണ് മുസ്ലിം ലീഗ് അംഗത്വം സ്വീകര

N

News Desk

Published on: 6 Apr 2026, 11:27 am

കേരള ജനപക്ഷം നേതാക്കൾ മുസ്ലിം ലീഗിൽ ചേർന്നു

സംസ്ഥാനത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ, ബിജെപി നിലപാടുകളോട് വിയോജിച്ച് കേരള ജനപക്ഷം നേതാക്കൾ കൂട്ടത്തോടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്നു. ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്റെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകരാണ് മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

കേരള ജനപക്ഷം പാർട്ടി ബിജെപിയുടെ ഭാഗമായി മാറാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഈ നേതാക്കൾ പാർട്ടി വിട്ടത്. വർഗീയതയോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാൻ തങ്ങൾ തയ്യാറല്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറിയിട്ടുണ്ടെന്ന് അഡ്വ. ഷൈജോ ഹസ്സൻ അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ പരാജയങ്ങളെയും നേതാക്കൾ രൂക്ഷമായി വിമർശിച്ചു. പരസ്യപ്രചാരണങ്ങൾക്കായി കോടികൾ ചെലവാക്കുന്ന ഇടതുപക്ഷ സർക്കാർ, ചൂരൽമലയിലെ ദുരന്തബാധിതരെ സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തി. അതേസമയം, ദുരന്തഭൂമിയിൽ വീടുകൾ നിർമ്മിച്ച് നൽകി മാതൃകാപരമായ പ്രവർത്തനമാണ് മുസ്ലിം ലീഗ് കാഴ്ചവെച്ചതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങുമെന്നും ഇവർ പ്രഖ്യാപിച്ചു. തൃശൂർ ജില്ലാ സെക്രട്ടറി ജോസ് കിഴക്കേപ്പീടിക, അഡ്വ. വി.കെ. ദേവാനന്ദ്, അഡ്വ. മുഹമ്മദ് സാജു തുടങ്ങിയ പ്രമുഖ നേതാക്കളും മുസ്ലിം ലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. റിയാസുദ്ദീനും ചടങ്ങിൽ സംബന്ധിച്ചു.

Related Stories