ശബരിമല യുവതീപ്രവേശം: നിലപാട് തിരുത്തി സംസ്ഥാന സർക്കാർ; ‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം’
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ മുൻനിലപാട് തിരുത്തി കേരള സർക്കാർ. ശബരിമലയിലെ കാലങ്ങളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന പുതിയ നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കാനും സർക്കാർ തീരുമാനിച്ചു. ശബരിമ

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ മുൻനിലപാട് തിരുത്തി കേരള സർക്കാർ. ശബരിമലയിലെ കാലങ്ങളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന പുതിയ നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കാനും സർക്കാർ തീരുമാനിച്ചു.
ശബരിമലയിൽ യുവതികൾ പ്രവേശിക്കേണ്ടതില്ലെന്നും ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ നിലപാടെടുത്തിരുന്നു. ആചാര സംരക്ഷണത്തിനായി കോടതിയിൽ വാദിക്കുമെന്ന ബോർഡിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് സർക്കാരും സമാനമായ രീതിയിൽ നിലപാട് മാറ്റുന്നത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെ സർക്കാർ. പുനഃപരിശോധനാ ഹരജികൾ വന്നപ്പോഴും സർക്കാർ വിധിയെ അനുകൂലിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ പുതിയ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
യുവതീപ്രവേശ വിധിയിലെ പുനഃപരിശോധനാ ഹരജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ ഏഴിന് വാദം കേൾക്കും. കക്ഷികൾക്ക് അവരുടെ അഭിപ്രായം അറിയിക്കാൻ മാർച്ച് 14 വരെ സമയമുണ്ട്. അതേസമയം, യുവതീപ്രവേശന വിധി നിലനിർത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ കോടതിയിൽ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇവരുടെ വാദം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
