പൊന്നും വില സർവകാല റെക്കോർഡിൽ ! പവന് 1,31,160 രൂപ, ഒറ്റയടിക്ക് കൂടിയത് 8640 രൂപ
സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രത്തിലിന്നുവരെ കാണാത്ത വിധത്തിലുള്ള വൻ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് പവന് 8,640 രൂപയാണ് ഉയർന്നത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്ന

സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രത്തിലിന്നുവരെ കാണാത്ത വിധത്തിലുള്ള വൻ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിക്ക് പവന് 8,640 രൂപയാണ് ഉയർന്നത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
രാജ്യാന്തര വിപണിയിലും സ്വർണവില കുതിച്ചുയരുകയാണ്. ഔൺസിന് ഒറ്റയടിക്ക് 500 ഡോളർ വർധിച്ച് 5,578.85 ഡോളർ എന്ന നിലവാരത്തിലാണ് ആഗോളതലത്തിൽ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. വിവിധ കാരറ്റുകളിലുള്ള സ്വർണത്തിനും വൻ വിലക്കയറ്റമുണ്ടായി. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 17,885 രൂപയും പവന് 1,43,080 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണം പവന് 1,07,312 രൂപയിലെത്തി നിൽക്കുന്നു.
യുഎസ്-ഗ്രീൻലൻഡ് തർക്കം, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണവില ഇത്രയധികം ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനുപുറമെ രാജ്യാന്തര വിപണിയിൽ യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ എത്തുന്നതിന് കാരണമായി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യം ഏറിയതാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടിയത്.
കേരളത്തിലെ വിപണിയിൽ സ്വർണവില ലക്ഷം രൂപ കടന്നതോടെ സാധാരണക്കാർക്കും സ്വർണ്ണാഭരണ പ്രേമികൾക്കും ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവിലെ നിരക്കനുസരിച്ച് സ്വർണം വാങ്ങുമ്പോൾ വലിയൊരു തുക അധികമായി നൽകേണ്ടി വരും. സ്വർണത്തിന് പുറമെ വെള്ളി വിലയിലും വർധനവുണ്ട്. വെള്ളി ഗ്രാമിന് 425 രൂപയും കിലോഗ്രാമിന് 4,25,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ആഭരണങ്ങൾ വാങ്ങുമ്പോൾ പവൻ വിലയ്ക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ഉപഭോക്താവ് നൽകേണ്ടതുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,45,000 രൂപയ്ക്ക് മുകളിൽ ചിലവ് വരും. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
