വ്യാജ പ്രചാരണം; ‘കലയന്താനി കാഴ്ചകള്‍’ ഫെയ്സ്ബുക്ക് പേജിനെതിരെ പരാതി നല്കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് പേജിനെതിരെ പരാതിയുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ‘കലയന്താനി കാഴ്ചകള്‍’ എന്ന ഫേസ്ബുക്ക് പേജിനെതിരെയാ

തിരുവനന്തപുരം: ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് ഫെയ്സ്ബുക്ക് പേജിനെതിരെ പരാതിയുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ‘കലയന്താനി കാഴ്ചകള്‍’ എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. തന്റെ ചികിത്സാവിവരങ്ങള്‍ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ചതിനെതിരെയാണ് മന്ത്രിയുടെ നടപടി.
2024 മെയ് 12-ന് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കെ.എന്‍. ബാലഗോപാലിന് തുടര്പരിശോധനകളില് ബ്ലോക്കുകള്‍ കണ്ടെത്തുകയും, മെയ് 14-ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. മെയ് 17-ന് അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ‘കലയന്താനി കാഴ്ചകള്‍’ എന്ന ഫേസ്ബുക്ക് പേജില്‍ ‘അതിസമ്പന്നര്‍ പോലും കിടക്കാന്‍ ആഗ്രഹിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കേവലം ഒരു ദിവസം (24 മണിക്കൂര്‍) കിടന്നവകയില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ എഴുതി വാങ്ങിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുന്നൂറ്റി ഒന്ന് രൂപ (1,91,601/) ‘ എന്നാരംഭിക്കുന്ന പോസ്റ്റ് പ്രസിദ്ധീകരിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങള്‍ മറച്ചുവെച്ചാണ് ഈ പ്രചാരണം നടന്നതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
താന്‍ മെയ് 12-ന് അഡ്മിറ്റായി മെയ് 17-നാണ് ഡിസ്ചാര്‍ജ് ആയതെന്നും, അതായത് അഞ്ചു ദിവസത്തെ ചികിത്സയെ ‘വെറും 24 മണിക്കൂര്‍ ചികിത്സ’ എന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഈടാക്കുന്ന സാധാരണ തുക മാത്രമാണ് റീഇംബേഴ്സ്മെന്റായി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദ്രോഗം പോലെ ഗൗരവതരമായ ഒരു അവസ്ഥയില്‍, ജനപ്രതിനിധി എന്ന നിലയില്‍ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ അനുമതിയുണ്ടായിരുന്നിട്ടും, താരതമ്യേന ചെലവുകുറഞ്ഞ പൊതു ആരോഗ്യസംവിധാനത്തെ ആശ്രയിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്ന് ഈ പ്രചാരണം നടത്തുന്നവര്‍ പറയുന്നോ എന്നും മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ടെന്നും, താനടക്കമുള്ളവര്‍ അതിനെ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള ഒരു നല്ല കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം നുണപ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷത്തോളമായി പല രീതിയില്‍ ഈ പ്രചാരണം നടക്കുന്നുണ്ടെങ്കിലും താന്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍, സാധാരണക്കാര്‍ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കെ.എന്‍. ബാലഗോപാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. യു.ഡി.എഫ്. – സംഘപരിവാര്‍ അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ വഴിയും യൂട്യൂബ് ചാനലുകള്‍ വഴിയുമാണ് ഈ വസ്തുതാവിരുദ്ധമായ പ്രചാരണം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
