Skip to content
Kerala

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് റദ്ദാക്കി കോടതി

കോഴിക്കോട്: പ്രമുഖ സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവ് നൽകിയ ലൈംഗിക പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. സംഭവം നടന്നതായി പറയുന്നതിന് 12 വർഷത്തിനുശേഷമാണ് യുവാവ് പരാതി നൽകിയത്. പരാതി നൽകാൻ ഇത്രയു

N

News Desk

Published on: 4 Jul 2025, 3:47 pm

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് റദ്ദാക്കി കോടതി

കോഴിക്കോട്: പ്രമുഖ സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവ് നൽകിയ ലൈംഗിക പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

സംഭവം നടന്നതായി പറയുന്നതിന് 12 വർഷത്തിനുശേഷമാണ് യുവാവ് പരാതി നൽകിയത്. പരാതി നൽകാൻ ഇത്രയും വൈകിയത് സംശയാസ്പദമാണെന്ന് രഞ്ജിത്ത് തൻ്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്ന് രഞ്ജിത്ത് ഹൈക്കോടതിയെ അറിയിച്ചു.

ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവാവിൻ്റെ ആരോപണം. എന്നാൽ, സംഭവം നടന്നതായി പറയുന്ന സമയത്ത് താജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല എന്ന വസ്തുത കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.

Related Stories