വിഡിയോ, കെസിയോ ആർസിയോ? ഉദ്വേഗത്തിന്റെ മുൾമുനയിൽ കേരളം, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഇന്ന് വിരാമമായേക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർണായക യോഗം ചേരുന്നു. ഇന്ന് വൈകുന്നേരം 5.30-ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഇന്ന് വിരാമമായേക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർണായക യോഗം ചേരുന്നു. ഇന്ന് വൈകുന്നേരം 5.30-ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് രാഹുൽ ഗാന്ധിയും അദ്ദേഹവും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഈ ചർച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാവുക എന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് ഡൽഹിയിൽ വെച്ച് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. കെ.പി.സി.സി മുൻ അധ്യക്ഷൻമാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരും കെ. മുരളീധരൻ, കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരും ഈ ചർച്ചകളിൽ പങ്കെടുത്തു. ഇതിൽ ഡൽഹിയിലുണ്ടായിരുന്ന വി.എം. സുധീരൻ ഇതിനകം കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരും ഇന്ന് വൈകുന്നേരത്തെ വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള അന്തിമ തീരുമാനമുണ്ടാകുക. ഖാർഗെയ്ക്ക് പുറമെ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങളും എ.ഐ.സി.സി നിരീക്ഷകർ നൽകിയ റിപ്പോർട്ടും ഹൈക്കമാൻഡ് വിശദമായി പരിശോധിക്കും. ഇതിന് പുറമെ, യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടും കേന്ദ്ര നേതൃത്വം ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം കെ.സി വേണുഗോപാലിനാണെങ്കിലും, വി.ഡി സതീശന് അനുകൂലമായി മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ രംഗത്തുവന്നതും അദ്ദേഹത്തിന് ലഭിച്ച പൊതുജനാഭിപ്രായവുമാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകാൻ പ്രധാന കാരണമായത്. ഇതിനൊപ്പം രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും നേതൃത്വത്തിന്റെ പരിഗണനാ വിഷയമാണ്. ഇന്ന് രാത്രിയോടെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും, ഇത് ഡൽഹിയിൽ നിന്നാണോ അതോ കേരളത്തിൽ വെച്ചാണോ എന്ന കാര്യത്തിൽ മാത്രമേ ഇനി വ്യക്തത വരാനുള്ളൂ.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
