10 പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാധ്യമങ്ങളുടെ വായടക്കാന്‍ മൂഢനാണോ ഞാന്‍? മെറ്റക്ക് നിങ്ങള്‍ പരാതി കൊടുക്കൂ, ഞാനും കൂടെ നില്‍ക്കാമെന്ന് മുഖ്യമന്ത്രി
തനിക്കെതിരെയുള്ള പോസ്റ്റുകൾ മാത്രമല്ല, തന്നെ അഭിനന്ദിക്കുന്ന വാർത്തകൾ അടക്കം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘മെറ്റ’ നീക്കം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വെറും പത്ത് പോസ്റ്റുകൾ റിമൂവ് ചെയ്യിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനല്ല താനെന്ന് അദ്ദേഹം വാ

തനിക്കെതിരെയുള്ള പോസ്റ്റുകൾ മാത്രമല്ല, തന്നെ അഭിനന്ദിക്കുന്ന വാർത്തകൾ അടക്കം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘മെറ്റ’ നീക്കം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വെറും പത്ത് പോസ്റ്റുകൾ റിമൂവ് ചെയ്യിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനല്ല താനെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാധ്യമങ്ങൾ കൊടുക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ മാത്രമുള്ള യാതൊരു സ്വാധീനവും തനിക്കോ സർക്കാറിനോ മെറ്റയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളി മേഖലയിലെ വിഷയങ്ങളിൽ ഇടപെട്ടതിനെ അഭിനന്ദിച്ചുള്ള തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗം, കെ.സി.ബി.സി പങ്കുവെച്ച പോസ്റ്റുകൾ, തെലങ്കാന, അസം, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട വാർത്തകൾ തുടങ്ങിയവയെല്ലാം മെറ്റ നീക്കം ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം മെറ്റയുടെ ഇത്തരം നടപടികൾ നടക്കുന്നുണ്ട്. തന്റെ ഓഫീസിൽ നിന്ന് ‘സിഎംഒ കേരളം’ എന്ന ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിനായി അപേക്ഷ നൽകിയിട്ട് രണ്ടു മാസമായിട്ടും അത് പോലും ശരിയാക്കി തന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെറ്റ യാതൊരു നിയന്ത്രണവുമില്ലാതെ വാർത്തകളും പോസ്റ്റുകളും എടുത്തു കളയുന്നതിനെതിരെ മാധ്യമങ്ങൾ രംഗത്തുവരണമെന്നും പരാതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമങ്ങൾ നൽകുന്ന പരാതിക്കൊപ്പം സർക്കാറും ഉറച്ചുനിൽക്കും. ആവശ്യമെങ്കിൽ തനിക്കെതിരെയുള്ള പോസ്റ്റുകൾ റിമൂവ് ചെയ്യരുതെന്നും, നിലവിൽ നീക്കം ചെയ്തവ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റക്ക് കത്തയക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് മാധ്യമങ്ങളിൽ വന്ന തന്റെ അഭിമുഖം അന്ന് പൊലീസിനെ ഉപയോഗിച്ചാണ് നീക്കം ചെയ്യിച്ചതെന്നും, പിന്നീട് അത് തെറ്റാണെന്ന് മനസ്സിലാക്കി പുനസ്ഥാപിക്കുകയായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാൻ ഐ.ടി ഉദ്യോഗസ്ഥർ ആരും മെറ്റയുമായി സംസാരിച്ചിട്ടില്ല. മാധ്യമ വാർത്തകൾ തടസ്സമില്ലാതെ വരുന്നത് തന്നെയാണ് സർക്കാറിന് താല്പര്യമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
