Skip to content
Kerala

തേങ്ങ ഉടച്ചില്ല, മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴായിച്ചത്തേയ്ക്ക് മാറ്റി, ചര്‍ച്ച കഴിഞ്ഞെന്ന് ഹൈകമാന്റ്‌

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം നാളത്തേക്ക് മാറ്റി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുതിർന്ന നേതാവ് ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകളെ

N

News Desk

Published on: 13 May 2026, 7:21 pm

തേങ്ങ ഉടച്ചില്ല, മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴായിച്ചത്തേയ്ക്ക് മാറ്റി, ചര്‍ച്ച കഴിഞ്ഞെന്ന് ഹൈകമാന്റ്‌

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം നാളത്തേക്ക് മാറ്റി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുതിർന്ന നേതാവ് ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തേക്ക് തിരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു.

അതേസമയം, പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ വി.ഡി. സതീശന്റെ ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ വലിയ ഒഴുക്കാണുണ്ടായത്. എൽദോസ് കുന്നപ്പിള്ളിൽ അടക്കമുള്ള പ്രമുഖ നേതാക്കളും എറണാകുളം ജില്ലയിലെ നിരവധി യു.ഡി.എഫ് പ്രവർത്തകരും അദ്ദേഹത്തെ നേരിൽ കാണാൻ ഇവിടെ എത്തിയിരുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലേക്ക് വിളിപ്പിച്ച കേരളത്തിൽ നിന്നുള്ള വർക്കിങ് പ്രസിഡന്റുമാർ, മുൻ കെ.പി.സി.സി അധ്യക്ഷന്മാർ എന്നിവരുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം നേതാക്കളും കെ.സി. വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് വിവരം. സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ പോസ്റ്റർ പ്രതിഷേധങ്ങൾ ആസൂത്രിതമാണെന്നും പെട്ടെന്ന് അത് അവസാനിച്ചത് ഇതിന്റെ തെളിവാണെന്നും നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. അനിശ്ചിതത്വം ഒഴിവാക്കാൻ മുഖ്യമന്ത്രിയെ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ്. പാണക്കാട് ചേർന്ന നിർണായക നേതൃയോഗത്തിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്. കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് മാത്രമേ മുന്നണിയിലെ തുടർനടപടികളിലേക്ക് കടക്കൂ എന്ന് യോഗത്തിന് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related Stories