മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; വിവാദങ്ങൾ നിർഭാഗ്യകരമെന്ന് പിണറായി വിജയൻ
വയനാട് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി സംസാരിച്ച കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിക്ക് ഈ സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ താൻ പരസ്യമായി ക്ഷമ ചോദിക്

വയനാട് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി സംസാരിച്ച കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിക്ക് ഈ സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ താൻ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് സിപിഐഎമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
വയനാട് ടൗൺഷിപ്പ് കാണാൻ ആരും ക്ഷണിക്കാതെ സ്വമേധയാ എത്തിയതായിരുന്നു മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിന്റെ നന്മയ്ക്കായി എപ്പോഴും നിലകൊള്ളുന്ന വ്യക്തിയാണ് അദ്ദേഹം. ചെന്നൈയിൽ നിന്നും കോഴിക്കോട് എത്തിയ ഉടനെ വിശ്രമം പോലും ഇല്ലാതെയാണ് അദ്ദേഹം വയനാട്ടിലെത്തിയത്. നന്മ മാത്രം വിചാരിച്ച് നടത്തിയ ആ യാത്രയെ വിവാദമാക്കാൻ ശ്രമിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമായ സാഹചര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റഫീഖിനോട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ എന്തും വിവാദമാക്കാൻ നടക്കുന്നവർക്ക് അവസരം നൽകരുത് എന്ന സദുദ്ദേശത്തോടെയായിരുന്നു. അത് ക്യാമറയ്ക്ക് മുന്നിൽ വെച്ച് പറഞ്ഞ കാര്യവുമല്ല. എന്നാൽ ശരീരത്തിൽ ക്യാമറ വെച്ച് നടന്ന ആരോ അത് റെക്കോർഡ് ചെയ്യുകയും വിവാദമാക്കാൻ താല്പര്യമുള്ളവർ അത് വലിയ രീതിയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. മമ്മൂട്ടി ക്ഷുഭിതനായി എന്നും അധിക്ഷേപിച്ചു എന്നുമുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎമ്മിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി മമ്മൂട്ടിക്കെതിരെ ആക്രമണം നടന്നു എന്ന വാർത്തകളെയും മുഖ്യമന്ത്രി തള്ളി. കെ. റഫീഖ് തന്നെ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. തനിക്കെതിരെ ഒരു അധിക്ഷേപവും മമ്മൂട്ടി നടത്തിയിട്ടില്ലെന്ന് റഫീഖ് വ്യക്തമാക്കിയിട്ടും മമ്മൂട്ടിക്കെതിരെ വ്യാപകമായ പ്രചാരണം നടന്നത് ശരിയായ പ്രവണതയല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം വിവാദങ്ങൾ നമ്മുടെ നാടിന് ഗുണകരമല്ലെന്നും നന്മയുടെ കൂടെ നിൽക്കാൻ എല്ലാവർക്കും കഴിയണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഒരു മഹാനടനെതിരെ ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
