പിണറായിയെ നേരിടാന്‍ ഷാഫി, നേമത്ത് തരൂര്‍, നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എംപിമാരും; സുനില്‍ കനഗോലുവിന്റെ സര്‍വ്വേ ഫലങ്ങള്‍ പുറത്ത്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫിനെ നേരിടാന്‍ ശക്തമായ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മൂന്നാം ഘട്ട സര്‍വ്വേയിലെ വിവരങ്ങള്‍ പുറത്തുവന്നു

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫിനെ നേരിടാന്‍ ശക്തമായ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മൂന്നാം ഘട്ട സര്‍വ്വേയിലെ വിവരങ്ങള്‍ പുറത്തുവന്നു. പ്രധാനപ്പെട്ട പല മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാരുടെ പേരുകള്‍ സര്‍വ്വേയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
സര്‍വ്വേ ഫലങ്ങള്‍ പ്രകാരം നേമം മണ്ഡലത്തില്‍ ശശി തരൂര്‍, കണ്ണൂരില്‍ കെ. സുധാകരന് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നത്. പാലക്കാട്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മൂന്ന് മണ്ഡലങ്ങളിലായി കെ. മുരളീധരന്റെ പേരും സജീവമായി പരിഗണനയിലുണ്ട്. കൂടാതെ, ധര്‍മ്മടത്തും തലശ്ശേരിയിലും ഷാഫി പറമ്പിലിനെയും, കോന്നിയില്‍ അടൂര്‍ പ്രകാശിനെയും സ്ഥാനാര്‍ത്ഥികളായി സര്‍വ്വേ നിര്‍ദ്ദേശിക്കുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷിന്റെ പേര് ചിറയിന്‍കീഴ്, അടൂര്‍ മണ്ഡലങ്ങളിലാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
സിറ്റിംഗ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഒരു മണ്ഡലത്തില്‍ രണ്ടായിരത്തോളം സാമ്പിളുകള്‍ വീതം ശേഖരിച്ചാണ് കനഗോലുവിന്റെ സംഘം നിലവില്‍ പഠനം നടത്തുന്നത്. എം.പിമാര്‍ക്ക് പുറമെ അതാത് മണ്ഡലങ്ങളിലെ ജനകീയരായ പ്രാദേശിക നേതാക്കളുടെ പേരുകളും സര്‍വ്വേയുടെ ഭാഗമായി വോട്ടര്‍മാരുടെ മുന്നിലെത്തിക്കുന്നുണ്ട്.
യുവത്വത്തിനും പുതുമുഖങ്ങള്‍ക്കും വലിയ പ്രാധാന്യം ഇത്തവണ ലഭിക്കുമെന്നാണ് സൂചനകള്‍. വാമനപുരം മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണന്, സുധീഷ് പാലോട് എന്നിവരുടെ പേരുകള്‍ ഇത്തരത്തില്‍ ഉയര്‍ന്നു വന്നവയാണ്. കൂടാതെ തൃപ്പൂണിത്തുറയില്‍ നടന് രമേഷ് പിഷാരടിയെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും സര്‍വ്വേയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ജനവികാരം ആര്‍ക്ക് അനുകൂലമാണെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ അന്തിമ പട്ടിക തയ്യാറാക്കുകയുള്ളൂ.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയിട്ടുണ്ട്. സര്‍വ്വേ ഫലങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തില്‍ മുന്‍തൂക്കം നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
