നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കനത്ത പോളിങ്; പലയിടത്തും കള്ളവോട്ട് ആരോപണം
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കനത്ത പോളിങ് തുടരുന്നതിനിടെ പലയിടങ്ങളിലും കള്ളവോട്ട് ആരോപണങ്ങൾ ഉയരുന്നത് സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്നു. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് പ്രധാനമായും കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. മീറ്റ്‌ന സീനിയർ ബേസിക് സ്കൂൾ, പടിഞ്

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കനത്ത പോളിങ് തുടരുന്നതിനിടെ പലയിടങ്ങളിലും കള്ളവോട്ട് ആരോപണങ്ങൾ ഉയരുന്നത് സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്നു. പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് പ്രധാനമായും കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. മീറ്റ്‌ന സീനിയർ ബേസിക് സ്കൂൾ, പടിഞ്ഞാർക്കര എൽപി സ്കൂൾ, അമ്പലപ്പാറ എഎൽപി സ്കൂൾ എന്നിവിടങ്ങളിലെ വോട്ടർമാരുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.
മലപ്പുറം ജില്ലയിലെ തിരൂർ തെക്കൻ കുറ്റൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീറ മോൾ എന്ന യുവതി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതിനെതിരെ യുവതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേസമയം, ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിലുള്ള ഷാജിമോൻ എന്ന വ്യക്തിയുടെ വോട്ട് തൃക്കാക്കരയിൽ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഷാജിമോൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.
തിരുവനന്തപുരത്തെ കാട്ടാക്കടയിൽ ഒരു വയോധികന്റെ വോട്ട് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ അങ്കണവാടി സഹായി രേഖപ്പെടുത്തിയതായും പരാതിയുണ്ട്. കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യാൻ വന്ന സത്യൻ എന്ന വയോധികന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിന് ചെയ്യിച്ചു എന്നാണ് ആരോപണം. സെന്റ് ആന്റണീസ് യുപി സ്കൂളിലെ ഈ ബൂത്തിൽ വോട്ടറുടെ പരാതിയെ തുടർന്ന് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. കൊച്ചി മണ്ഡലത്തിലെ ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിലും മറ്റൊരാൾ വോട്ട് ചെയ്തതിനെ തുടർന്ന് വോട്ടർക്ക് ടെൻഡർ വോട്ട് ചെയ്യേണ്ടി വന്നു.
തലസ്ഥാന നഗരിയിലെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലും കള്ളവോട്ട് നടന്നതായി എൽഡിഎഫ് ആരോപിച്ചു. ബീമാപ്പള്ളി ഗവണ്മെന്റ് യുപി സ്കൂളിലെ 200-ാം നമ്പർ ബൂത്തിൽ നസീമ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തതായാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരാതികൾ ഉയർന്നത് വോട്ടെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. പരാതി ഉയർന്ന സ്ഥലങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
