Skip to content
Kerala

കേരളം പോളിങ് ബൂത്തിലേക്ക്: ഏപ്രിൽ 9-ന് വോട്ടെടുപ്പ്, ഫലം മേയ് നാലിന്

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് നാലിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പുറ

N

News Desk

Published on: 15 Mar 2026, 4:49 pm

കേരളം പോളിങ് ബൂത്തിലേക്ക്: ഏപ്രിൽ 9-ന് വോട്ടെടുപ്പ്, ഫലം മേയ് നാലിന്

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് നാലിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16-ന് പുറപ്പെടുവിക്കും. മാർച്ച് 23 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജീകരിക്കുന്നത്. വോട്ടർമാരുടെ കണക്കനുസരിച്ച് 1.38 കോടി സ്ത്രീ വോട്ടർമാരും 1.82 കോടി പുരുഷ വോട്ടർമാരുമാണ് പട്ടികയിലുള്ളത്. 4.24 ലക്ഷം കന്നി വോട്ടർമാർ ഇത്തവണ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കും. സ്ഥാനാർഥികളെ തിരിച്ചറിയാൻ വോട്ടിങ് മെഷീനിൽ ഇക്കുറി അവരുടെ കളർ ഫോട്ടോ പതിപ്പിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കമ്മിഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി സുരക്ഷാ ക്രമീകരണങ്ങളും രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശങ്ങളും കമ്മിഷൻ വിലയിരുത്തിയിരുന്നു. എട്ടു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പത്രിക നൽകണമെന്നത് മുന്നണികൾക്ക് വലിയ വെല്ലുവിളിയാണ്.

പ്രചാരണത്തിനായി ഇനി വെറും 24 ദിവസങ്ങൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിലുള്ളത്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചാരണ പരിപാടികളും സജീവമാകുന്നതോടെ കേരളം ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നീങ്ങും.

Related Stories