കേരളത്തോട് അവഗണന
വീണ്ടും കേരളത്തിന് അവഗണനയുടെ ബജറ്റ്. കേരളം ആവശ്യപ്പെട്ട ഇരുപത്തിനാലായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണനതന്നെയായിരുന്നു മറുപടി. വിഴിഞ്ഞം പദ്ധതിക്കുള്ള 5000 കോടിയുടെ സഹായ അഭ്യര്‍ഥനയും വയനാടിനുള്ള പ്രത്യേക പാക്കേജ് വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അവയൊന്നു

വീണ്ടും കേരളത്തിന് അവഗണനയുടെ ബജറ്റ്. കേരളം ആവശ്യപ്പെട്ട ഇരുപത്തിനാലായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണനതന്നെയായിരുന്നു മറുപടി. വിഴിഞ്ഞം പദ്ധതിക്കുള്ള 5000 കോടിയുടെ സഹായ അഭ്യര്‍ഥനയും വയനാടിനുള്ള പ്രത്യേക പാക്കേജ് വേണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അവയൊന്നും തന്നെ പരിഗണിച്ചില്ല. കേരളം അവശ്യപ്പെട്ടതില്‍ നിന്ന് ആകെ ലഭിച്ചത് പാലക്കാട് ഐ.ഐ.ടി ല്‍ പുതിയ കോഴ്സ് മാത്രമാണ്.
25 ലക്ഷം കോടിയാണ് സംസ്ഥാനങ്ങൾക്ക് ആകെ നീക്കിവെച്ചത്.കഴിഞ്ഞ പ്രാവശ്യം ഇത് 21 ലക്ഷം കോടിയായിരുന്നു. ജനസംഖ്യാനുപാതികമായി കേരളത്തിന് ലഭിക്കേണ്ടത് 73,000 കോടിയാണെങ്കിലും ലഭിച്ചത് 32000 കോടി. സംസ്ഥാനങ്ങൾക്കുള്ള മൊത്തം വിഹിതത്തിൽ ഇക്കുറി നാല് ലക്ഷം കോടി വർധിച്ച സാഹചര്യത്തിൽ കേരളത്തിനുള്ള വിഹിതത്തിൽ 14,000 കോടിയുടെ വർധനയുണ്ടാകണം. പക്ഷേ വർധന 3000-4000 കോടി മാത്രമാണ്.
വായ്പാ പരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല. കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
