Skip to content
Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; പൾസർ സുനി അടക്കം 6 പേർ കുറ്റക്കാർ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് എറണാകുളം ജില്ലാ കോടതി. ദിലീപിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന കുറ്റത്തിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതെ വിട്ടത്. ദിലീപിനെ കൂടാതെ ഏഴാം പ്രതി ചാര്‍ളി തോമസ്, ഒന്‍പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി ന

N

News Desk

Published on: 8 Dec 2025, 12:42 pm

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; പൾസർ സുനി അടക്കം 6 പേർ കുറ്റക്കാർ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് എറണാകുളം ജില്ലാ കോടതി. ദിലീപിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന കുറ്റത്തിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതി വെറുതെ വിട്ടത്. ദിലീപിനെ കൂടാതെ ഏഴാം പ്രതി ചാര്‍ളി തോമസ്, ഒന്‍പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയും കോടതി വെറുതെ വിട്ടു.

അതേസമയം, കേസിലെ ഒന്നാം പ്രതി പൾസർ സുനി അടക്കം ആറു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ മാര്‍ട്ടിന്‍ ആന്‍റണി, മണികണ്ഠന്‍ ബി, വി.പി വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവരാണ് കുറ്റക്കാർ. ഇവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ എടുത്തു.

അഞ്ച് വർഷം നീണ്ട വിചാരണയ്‌ക്കൊടുവിൽ ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്. നടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്ന ദിലീപ് ക്വട്ടേഷൻ നൽകി ആക്രമണം ആസൂത്രണം ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധിയിൽ നിന്നും വ്യക്തമാകുന്നു. 2017 ഫെബ്രുവരി 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Related Stories