Skip to content
Kerala

സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ നടത്താനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്തീയ വിശ്വാസി

N

News Desk

Published on: 20 Dec 2025, 9:24 pm

സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ നടത്താനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ക്രിസ്തീയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച പ്രാർത്ഥനാ ദിവസമാണെന്നും, പള്ളി ആരാധനകളിലും കുർബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഈ തീരുമാനം തടസ്സപ്പെടുത്തുമെന്നും കെ.സി.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഇടവക ഭാരവാഹികളും സൺഡേ സ്കൂൾ അധ്യാപകരും പള്ളി ഗായകസംഘാംഗങ്ങളും ഉൾപ്പെടുന്നുണ്ടെന്നും സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കെ.സി.സി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ സമയം മാറ്റിവയ്ക്കണമെന്ന് കെ.സി.സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയും ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കത്തയച്ചിട്ടുണ്ടെന്നും കെ.സി.സി അറിയിച്ചു.

Related Stories