കട്ടപ്പനയില്‍ മലവെള്ളപ്പാച്ചിൽ; വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴ തുടരുന്നു
വെള്ളിയാഴ്ച രാത്രി ആരംഭിച്ച അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ മലവെള്ളപ്പാച്ചിൽ. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടിയതായി സംശയമുയരുന്നുണ്ട്. വണ്ടിപ്പെരിയാർ, പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലകളിലാണ് മഴ കനത്ത നാശനഷ്ടമുണ്ടാക്കിയത്. മലവെള്ളപ്പാച്ചിലിൽ ഈ മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ട

വെള്ളിയാഴ്ച രാത്രി ആരംഭിച്ച അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ മലവെള്ളപ്പാച്ചിൽ. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടിയതായി സംശയമുയരുന്നുണ്ട്. വണ്ടിപ്പെരിയാർ, പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലകളിലാണ് മഴ കനത്ത നാശനഷ്ടമുണ്ടാക്കിയത്.
മലവെള്ളപ്പാച്ചിലിൽ ഈ മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ടിയെരുമയിൽ രണ്ടുനില വീടുകളുടെ ഒരു നില പൂർണ്ണമായും വെള്ളത്തിനടിയിലായി. വീടുകൾക്ക് പുറമെ, നിരവധി വാഹനങ്ങളും വളർത്തുമൃഗങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ആളപായം ഒഴിവാക്കുന്നതിനായി ദുരന്തബാധിത മേഖലകളിൽ നിന്ന് ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപകമായ വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. ഇതോടെ മേഖലയിലെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. കൂടാതെ, റോഡുകളിലും പാലങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
അധികൃതർ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയുടെ മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
