Skip to content
Kerala

‘കാന്തപുരത്തിന്റേത് മോദി ഭരണത്തെ വെള്ളപൂശുന്ന പ്രസ്താവന’: ആഞ്ഞടിച്ച് കേരള മുസ്‌ലിം യുവജന ഫെഡറേഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യത്തെ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനക്കെതിരെ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ രംഗത്ത്. കാന്തപുരത്തിന്റേത് മോദി ഭരണത്തെ വെള്ളപൂശുന്ന നടപടിയാണെന്നും, വസ്തുതകൾക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ തിരുത്താൻ അദ്ദേഹം തയ്യാറാകണ

N

News Desk

Published on: 18 Feb 2026, 10:11 am

‘കാന്തപുരത്തിന്റേത് മോദി ഭരണത്തെ വെള്ളപൂശുന്ന പ്രസ്താവന’: ആഞ്ഞടിച്ച് കേരള മുസ്‌ലിം യുവജന ഫെഡറേഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യത്തെ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനക്കെതിരെ കേരള മുസ്‌ലിം യുവജന ഫെഡറേഷൻ രംഗത്ത്. കാന്തപുരത്തിന്റേത് മോദി ഭരണത്തെ വെള്ളപൂശുന്ന നടപടിയാണെന്നും, വസ്തുതകൾക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ തിരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ ഇലവുപാലം ഷംസുദ്ദീൻ മന്നാനി ആവശ്യപ്പെട്ടു.

മോദി ഭരണത്തിൽ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന് വരുത്തിത്തീർക്കുക എന്നത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് കാന്തപുരത്തിന്റെ പുതിയ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അവഗണിക്കാനാവാത്ത ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയായ കാന്തപുരത്തിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായതിൽ അത്ഭുതമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ വിമർശനം ഉന്നയിച്ചത്. കാന്തപുരത്തിന്റെ പ്രവർത്തന കേന്ദ്രമായ കാസർകോട് പോലും പൗരത്വ രജിസ്റ്ററിന്റെ പേരിൽ സാധാരണക്കാരുടെ പൗരത്വം പ്രതിസന്ധിയിലായ സംഭവങ്ങൾ അടുത്തയിടെ ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകൾ വംശീയമായ വിവേചനവും അപരവൽക്കരണവും നേരിടുന്ന കാലഘട്ടത്തിൽ ഇത്തരം പ്രസ്താവനകൾ ഭരണകൂടത്തിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ മാത്രമേ സഹായിക്കൂ എന്നും മന്നാനി പറഞ്ഞു.

വിവിധ ബിജെപി മുഖ്യമന്ത്രിമാരുടെ വിദ്വേഷ പ്രസ്താവനകളെയും അദ്ദേഹം വാർത്താകുറിപ്പിൽ പരാമർശിച്ചു. അസമിൽ മുസ്‌ലിംകളെ പുറത്താക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് അവിടുത്തെ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതും, ബാബരി മസ്ജിദ് ഇനി ഒരിക്കലും പുനർനിർമ്മിക്കില്ലെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെയാണ് സുരക്ഷിതത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഉയരുന്നത്.

കാന്തപുരം തന്റെ പ്രസ്താവന തിരുത്തണമെന്നാണ് കേരള മുസ്‌ലിം യുവജന ഫെഡറേഷന്റെ ഔദ്യോഗിക നിലപാട്. തെറ്റായ നിലപാടുകൾ തിരുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇലവുപാലം ഷംസുദ്ദീൻ മന്നാനി കൂട്ടിച്ചേർത്തു.

Related Stories