സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവന, കാന്തപുരത്തിന് പിന്തുണയുമായി ആറാട്ടണ്ണന്
സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ‘ആറാട്ടണ്ണന്’ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചിലൂടെയാണ് സന്തോഷ് വര്‍ക്കി കാന്തപുരത്തിന്റെ നിലപാടുകള്‍ ശരിവെച്ച് രംഗത്തെത്തിയത്. സ്ത

സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ‘ആറാട്ടണ്ണന്’ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചിലൂടെയാണ് സന്തോഷ് വര്‍ക്കി കാന്തപുരത്തിന്റെ നിലപാടുകള്‍ ശരിവെച്ച് രംഗത്തെത്തിയത്.
സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം വീട് തന്നെയാണെന്നാണ് സന്തോഷ് വര്‍ക്കി തന്റെ കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതോടെ അവര്‍ക്ക് ജോലി ലഭിക്കുകയും സാമ്പത്തികമായി സ്വയംപര്യാപ്തത (Financially Independent) കൈവരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് പിന്നീട് അവരില്‍ അഹങ്കാരത്തിന് കാരണമാകുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി ആരോപിക്കുന്നു.
ഈ സാഹചര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കാം കാന്തപുരം പണ്ട് അത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് സന്തോഷ് വര്‍ക്കിയുടെ നിരീക്ഷണം. ആദ്യം കാന്തപുരം പറഞ്ഞത് തെറ്റാണെന്ന് തനിക്ക് തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അത് ശരിയാണെന്ന് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവന ഇറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.
ഇതിനെതിരെ ഇടതുപക്ഷ സംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ ‘പ്രദര്‍ശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്ഐ വിമര്‍ശിച്ചു. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞത്.
സര്‍ക്കുലര്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാന്തപുരം ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കാന്തപുരം പറഞ്ഞത്. പെണ്ണുങ്ങള് വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
