ധ്രുവീകരണത്തിനിടെ മാനവികത ഉയര്‍ത്തിപ്പിടിച്ചു, കാന്തപുരത്തിന് എംവി ഗോവിന്ദന്റെ ‘സര്‍ട്ടിഫിക്കറ്റ്’
കോഴിക്കോട്: നിമിഷ പ്രിയയുടെ മോചന വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ‘മാനവികതയുടെ സര്‍ട്ടിഫിക്കറ്റ്’ നല്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കോഴിക്കോട് മര്‍ക്കസില്‍ നേരിട്ടത്തെ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്, ഒരു കമ്യൂണിസ്റ്റ് നേ

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചന വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ‘മാനവികതയുടെ സര്‍ട്ടിഫിക്കറ്റ്’ നല്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കോഴിക്കോട് മര്‍ക്കസില്‍ നേരിട്ടത്തെ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്, ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ഒരു മത പണ്ഡിതന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയുമായി ഗോവിന്ദന് മാധ്യമങ്ങളെ കണ്ടത്.
‘വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്ന ഈ കാലത്ത് കാന്തപുരം മാനവികതയാണ് ഉയര്‍ത്തിപ്പിടിച്ചത്. മനുഷ്യത്വവും മതേതരത്വവുമാണ് വലുതെന്ന് അദ്ദേഹം തെളിയിച്ചു. ഈ ഒരൊറ്റ ഇടപെടല്‍ കൊണ്ട് അദ്ദേഹം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്ലിയാരായി മാറി,’ എം.വി. ഗോവിന്ദന് പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ പ്രതീക്ഷയുണ്ടെന്നും തുടര്‍ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ കൂടിക്കാഴ്ചയില്‍ സ്കൂള്‍ സമയമാറ്റം പോലുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്ന് ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞൊഴിഞ്ഞെങ്കിലും, അത്തരം ഗൗരവമായ കാര്യങ്ങളില്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങളും സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
