സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കാന്തപുരം വിഭാഗം, ‘തോല്‍വിയുടെ അരിശം ന്യൂനപക്ഷങ്ങളോടല്ല തീർക്കേണ്ടത്’
സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം സിറാജ് രംഗത്ത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അരിശം ന്യൂനപക്ഷ സമുദായങ്ങളുടെ മേൽ തീർക്കുന്ന രീതിയാണ് ഈയിടെയായി ചില ഇടതു പ്രൊഫൈലുകളിൽ നിന്നും കാണുന്നതെന്ന് എസ്.വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ‘ഇവിടെ ആർക്കാണ് പ്രശ്നം’ എന്ന ലേഖ

സി.പി.എമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം സിറാജ് രംഗത്ത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അരിശം ന്യൂനപക്ഷ സമുദായങ്ങളുടെ മേൽ തീർക്കുന്ന രീതിയാണ് ഈയിടെയായി ചില ഇടതു പ്രൊഫൈലുകളിൽ നിന്നും കാണുന്നതെന്ന് എസ്.വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം എഴുതിയ ‘ഇവിടെ ആർക്കാണ് പ്രശ്നം’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പത്തുവർഷത്തോളമായി സ്വീകരിച്ചുവരുന്നതിൽ നിന്ന് വ്യത്യസ്തമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവന വിവാദമാക്കിയതിൽ സി.എം.എം അന്ധമായ നിലപാടാണ സ്വീകരിച്ചിരിക്കുന്നതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
ഭരണമോശം കൊണ്ടല്ല എൽ.ഡി.എഫ് പരാജയപ്പെട്ടത്, മറിച്ച് പാർട്ടിക്കുള്ളിലെ അമർഷമാണ് പ്രധാനകാരണമെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ടെന്ന് ലേഖനം വ്യക്തമാക്കുന്നു. ഒന്നാം പിണറായി സർക്കാർ മികച്ച ഭരണം കാഴ്ചവെച്ചെങ്കിലും, വീണ്ടും അധികാരത്തിൽ വന്നപ്പോൾ മന്ത്രിസഭയിൽ വരുത്തിയ തലമുറമാറ്റം മുതിർന്ന നേതാക്കൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. മുഖ്യമന്ത്രി ഒഴികെയുള്ളവർ മാറിയത് പല നേതാക്കളുടെയും മനോവേദനയ്ക്ക് കാരണമായെന്നും, പലരും പരസ്യ പ്രതികരണത്തിന് മുതിരാതെ മൗനം പാലിക്കുകയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ രീതികളും പാർട്ടിക്കുള്ളിൽ കടുത്ത പ്രകോപനങ്ങൾക്ക് കാരണമായിട്ടുണ്ട്. കേരളം നിറയെ ഒരു വ്യക്തിയുടെ മാത്രം ഭീമൻ ബോർഡുകൾ നിറഞ്ഞത് അണികൾക്കിടയിൽ പോലും സംസാരവിഷയമായി. മുന്നണിയായി മത്സരിക്കുമ്പോൾ മറ്റ് നേതാക്കളുടെ ഫോട്ടോ പോലും വെക്കാത്ത രീതി ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പല പ്രാദേശിക നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. അണികൾ നൽകിയ ഒരു ശിക്ഷകൂടിയാണ് ഈ തോൽവിയെന്നും, പാർട്ടി തകർന്നിട്ടില്ലെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
പാർട്ടിയുടെ തോൽവിയുടെ അരിശം പാർട്ടി പ്രവർത്തകരോടും സമുദായ സംഘടനകളോടും തീർക്കുന്നതിന് പകരം യഥാർത്ഥ രോഗത്തിന് ചികിത്സ തേടുന്നതാണ് ഉചിതമെന്ന് കാന്തപുരം വിഭാഗം മുഖപത്രം ഓർമ്മിപ്പിക്കുന്നു. അല്ലെങ്കിൽ രാഷ്ട്രീയമായി ബംഗാളിലെ അവസ്ഥ കേരളത്തിലുണ്ടാകുമെന്നും, അത് ആരും ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ലേഖനം അവസാനിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
