Skip to content
Kerala

കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല, 19-ാം നൂറ്റാണ്ടിലെ ആശയമാണ് പറയുന്നത്, രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പുരോഗമന കേരളത്തിന് നിരക്കാത്ത പ്രസ്താവനയാണിതെന്നും 19-ാം നൂറ്റാണ്ടിലോ മറ്റ

N

News Desk

Published on: 2 Sept 2026, 11:38 am

കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല, 19-ാം നൂറ്റാണ്ടിലെ ആശയമാണ് പറയുന്നത്, രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പുരോഗമന കേരളത്തിന് നിരക്കാത്ത പ്രസ്താവനയാണിതെന്നും 19-ാം നൂറ്റാണ്ടിലോ മറ്റോ പറയേണ്ട കാര്യങ്ങളാണ് കാന്തപുരം ഇപ്പോഴും പറയുന്നതെന്നും സതീശന്‍ വിമർശിച്ചു.

സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവരല്ലെന്നും, അവർ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ മേഖലകളിലും പങ്കാളികളായി ജീവിക്കണമെന്നാണ് തങ്ങളുടെ സർക്കാർ നിലപാടെന്നും സതീശന്‍ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവന ഇസ്‌ലാമിക ചരിത്രത്തെയും പ്രമാണങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാൽ സ്ത്രീകളുടെ പങ്കാളിത്തം വ്യക്തമാണെന്ന് പ്രവാചകന്റെ ജീവിത ഉദാഹരണങ്ങൾ നിരത്തി സതീശന്‍ വ്യക്തമാക്കി. വലിയ ബിസിനസ് സംരംഭകയായിരുന്ന ഖദീജ ബീവിയും, ജമല്‍ യുദ്ധത്തിൽ സർവ്വസൈന്യാധിപയായി നേതൃത്വം നൽകിയ ആയിഷ ബീവിയും, ഭരണാധികാരിയായിരുന്ന ബിൽക്കീസ് രാജ്ഞിയും ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണെന്ന് സതീശന്‍ ഓർമ്മിപ്പിച്ചു.

രണ്ടാം ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹർ തുക കുറയ്ക്കാനുളള നീക്കത്തിനെ ചോദ്യം ചെയ്തത് ഒരു സ്ത്രീയായിരുന്നെന്നും ആ ചോദ്യം ശരിവെക്കുകയാണ് നീതിമാനായ ഭരണാധികാരി ചെയ്തതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ചരിത്ര പശ്ചാത്തലം നിലനിൽക്കെ, സ്ത്രീകളെ വീടുകളിലേക്ക് ചുരുക്കുന്ന ഇത്തരം പിന്തിരിപ്പൻ നിലപാടുകൾക്കൊപ്പം സർക്കാരോ കോണ്‍ഗ്രസ് പാർട്ടിയോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞു.

Related Stories