Skip to content
Kerala

ബ്രേക്കിങ് ബാഡും കളമശ്ശേരി പോളിയിലെ കഞ്ചാവ് സ്റ്റാർട്ട്അപ്പും

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കേസില്‍ 3 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ്, ഹരിപ്പാട് സ്വദേശി ആദിത്യ

N

News Desk

Published on: 14 Mar 2025, 4:29 pm

ബ്രേക്കിങ് ബാഡും കളമശ്ശേരി പോളിയിലെ കഞ്ചാവ് സ്റ്റാർട്ട്അപ്പും

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കേസില്‍ 3 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ്, ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. അഭിരാജ് എസ്.എഫ്.ഐ യൂണിയൻ ജനറൽ സെക്രട്ടറിയാണ്. ഹോളി ആഘോഷത്തിനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് പോലീസ് നിഗമനം. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആകാശിനെ  റിമാൻഡ് ചെയ്തു.ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്കാണെന്ന് പോലീസ് റിമാന്‍റ്  റിപ്പോര്‍ട്ട്. ആകാശിന്‍റെ മുറിയിൽ നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവിനൊപ്പം അത്  തൂക്കി നൽകാൻ ഉപയോഗിച്ച ത്രാസും പിടികൂടിയിരുന്നു.ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാളാണെന്ന് പോലീസ് അറിയിച്ചു.


ആകാശിന്‍റെ കഞ്ചാവ് ബിസിനസിന് പ്രചോദനമായി 2008 പുറത്തിറങ്ങിയ അമേരിക്കന്‍ വെബ് സീരിസായ ബ്രേക്കിങ്ങ് ബാഡും. മെത്ത് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെതഫെറ്റമൈൻ എന്ന മയക്കുമരുന്ന് ഉണ്ടാക്കി വിപണനം നടത്തുന്ന കെമിസ്ട്രി അധ്യാപകന്‍റെ കഥപറയുന്ന സീരിസ് മികച്ച് റേറ്റിങ് നേടിയിരുന്നു. മുന്നാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ആകാശിന്‍റെ മുറിയുടെ ചുമരിലും ബ്രേക്കിങ്ങ് ബാഡിലെ നായകനായ വാള്‍ട്ടര്‍ വൈറ്റിന്‍റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്, അത് പോലീസ് റെയിഡിന്‍റെ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.

Related Stories