കൊച്ചി സ്പാ-പീഡനക്കേസ്: സൂത്രധാര ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ
കളമശ്ശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. അമ്മു എന്ന് വിളിക്കുന്ന ശരണ്യ, സഞ്ജു എന്നിവരെ വയനാട്ടിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെയും കൊണ്ട് പൊലീസിന്റെ പ്രത്യേക സംഘം കളമശ്ശേരിയിലേക്ക് തിരിച്ചു. കേസുമായി ബന്ധപ്പെട്ട്

കളമശ്ശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. അമ്മു എന്ന് വിളിക്കുന്ന ശരണ്യ, സഞ്ജു എന്നിവരെ വയനാട്ടിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെയും കൊണ്ട് പൊലീസിന്റെ പ്രത്യേക സംഘം കളമശ്ശേരിയിലേക്ക് തിരിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പായുടെ മറവിൽ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് വിവാഹിതയായ യുവതിയെ സംഘം പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഇടപ്പള്ളിയിലെ ഒരു ലോഡ്ജിൽ എത്തിച്ച യുവതിക്ക് ബിയറും മയക്കുമരുന്നും നൽകിയ ശേഷം പ്രതികൾ പലതവണ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
