‘കാഫിർ സ്ക്രീൻഷോട്ട് 2.0’, ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയിൽ ഫാത്തിമ തഹിലിയക്കെതിരെ വിദ്വേഷ പരാമർശവുമായി LDF പ്രചാരണം
വടകരയിലെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് മോഡലിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലും വർഗീയ ധ്രുവീകരണത്തിന് എൽ.ഡി.എഫ് ശ്രമിക്കുന്നതായി യു.ഡി.എഫ് പരാതി. “നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്” എന്ന് മുസ്ലിം ലീഗ് പ്രചാരണം നടത്തുന്നുണ്ടെന്ന് ആരോപിച്ച് എൽ.ഡി.എഫ് അനൗൺസ്‌മെന്റ് നടത്തുന്നതായാണ് ആരോപണം. ഇതുമായി

വടകരയിലെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് മോഡലിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലും വർഗീയ ധ്രുവീകരണത്തിന് എൽ.ഡി.എഫ് ശ്രമിക്കുന്നതായി യു.ഡി.എഫ് പരാതി. “നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്” എന്ന് മുസ്ലിം ലീഗ് പ്രചാരണം നടത്തുന്നുണ്ടെന്ന് ആരോപിച്ച് എൽ.ഡി.എഫ് അനൗൺസ്‌മെന്റ് നടത്തുന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും യു.ഡി.എഫ് പരാതി നൽകി.
പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ വിദ്വേഷം വളർത്താനാണ് ഇടതുമുന്നണി ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കുറ്റപ്പെടുത്തുന്നു. ആവള മഠത്തിൽ മുക്ക് എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാവിലെ എൽ.ഡി.എഫിന്റെ അനൗൺസ്‌മെന്റ് വാഹനം പര്യടനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോൽവി ഭയന്നാണ് സി.പി.എം ഇത്തരം വർഗീയ കാർഡുകൾ ഇറക്കുന്നതെന്ന് ഫാത്തിമ തഹിലിയ ആരോപിച്ചു.
നേരത്തെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പുറത്തുവന്ന ‘കാഫിർ’ സ്‌ക്രീൻഷോട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമാനമായ രീതിയിൽ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് തട്ടാനാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിലും ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ആവള സ്വദേശിയായ സലീൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ തെളിവായി പുറത്തുവന്നിരിക്കുന്നത്.
അതേസമയം, യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്ന് ഇത്തരമൊരു വർഗീയ പ്രചാരണം നടക്കുന്നുണ്ടെന്നും അത് ജനങ്ങളെ അറിയിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നുമാണ് എൽ.ഡി.എഫ് വൃത്തങ്ങളുടെ വിശദീകരണം. എന്നാൽ സ്ഥാനാർത്ഥികളെ വ്യക്തിഹത്യ നടത്താനും മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
