Skip to content
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: പോരാളി ഷാജി അഡ്മിൻ ഉൾപ്പെടെ മൂന്ന് ഡിഫി പ്രവർത്തകർ കൂടി പ്രതിപ്പട്ടികയിൽ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതി ചേർത്തു. സി.പി.എം അനുകൂല സൈബർ പേജായ ‘പോരാളി ഷാജി’യുടെ അഡ്മിനും തൃശൂർ സ്വദേശിയുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശ

N

News Desk

Published on: 17 Oct 2026, 9:44 am

കാഫിർ സ്ക്രീൻഷോട്ട് കേസ്: പോരാളി ഷാജി അഡ്മിൻ ഉൾപ്പെടെ മൂന്ന് ഡിഫി പ്രവർത്തകർ കൂടി പ്രതിപ്പട്ടികയിൽ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതി ചേർത്തു. സി.പി.എം അനുകൂല സൈബർ പേജായ ‘പോരാളി ഷാജി’യുടെ അഡ്മിനും തൃശൂർ സ്വദേശിയുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് കേസിലെ പുതിയ പ്രതികളായി അന്വേഷണ സംഘം ഉൾപ്പെടുത്തിയത്.

കാഫിർ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി എസ്.ഐ.ടി നോട്ടീസ് നൽകി വിളിച്ചുവരുത്തിയ മൂന്നുപേരെയും പ്രാഥമിക മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഇവരെ പ്രതിചേർത്ത വിവരം വ്യക്തമാക്കി അന്വേഷണ സംഘം വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി ജിതിൻ ഭാസ്കരനും രണ്ടാം പ്രതി റിബേഷ് രാമകൃഷ്ണനുമാണ്. ഒന്നാം പ്രതി നിർമിച്ച വ്യാജ സ്ക്രീൻഷോട്ട് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് രണ്ടാം പ്രതിയായ റിബേഷ് ആദ്യം പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ‘അമ്പാടിമുക്ക് സഖാക്കൾ’ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ഇടത് അനുഭാവ സൈബർ ഗ്രൂപ്പുകളിലേക്കും ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

അതേസമയം, കേസിലെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഇതുവരെ പൂർണ്ണമായി ലഭ്യമായിട്ടില്ല. വ്യാജ പ്രചാരണത്തിന്റെ ഉറവിടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’ തയ്യാറാകാത്തത് അന്വേഷണ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അനുമതിക്കായി എസ്.ഐ.ടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

Related Stories