ബിജെപി ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി, സ്മൃതി ഇറാനി ജനറൽ സെക്രട്ടറി
ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള നേതാക്കളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ ഭാരവാഹി പട്ടിക ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പുറത്തിറക്കി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുതിയ ദേശീയ സെക്രട്ടറിയായി നിയമിച്ചു. എകെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ദേശീയ സെക്രട

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള നേതാക്കളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ ഭാരവാഹി പട്ടിക ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പുറത്തിറക്കി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുതിയ ദേശീയ സെക്രട്ടറിയായി നിയമിച്ചു. എകെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണിയെ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയപ്പോൾ, ദേശീയ വൈസ് പ്രസിഡന്റായിരുന്ന എ.പി. അബ്ദുല്ലക്കുട്ടിയെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കി.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് പട്ടികയിലെ മറ്റൊരു പ്രധാന ആകർഷണം. ബി.എൽ. സന്തോഷ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായി തുടരും. കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് പുതിയ ദേശീയ ട്രഷറർ. വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ 13 പേരെ ദേശീയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. ഇതിൽ ആറ് പേർ വനിതകളാണ്. എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും 16 ദേശീയ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ഭാരവാഹി നിര.
പാർട്ടിയുടെ വിവിധ പോഷക സംഘടനകൾക്കും പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹേമങ് ജോഷിയെ യുവമോർച്ചയുടെയും രൂപ് കുമാരി ചൗധരിയെ മഹിളാ മോർച്ചയുടെയും ദേശീയ പ്രസിഡന്റുമാരായി നിയമിച്ചു. കുൻവർ ബാസിത് അലിയാണ് ന്യൂനപക്ഷ മോർച്ചയുടെ പുതിയ ദേശീയ അധ്യക്ഷൻ.
പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിലും നിർണായക അഴിച്ചുപണി നടന്നു. ദീർഘകാലമായി സോഷ്യൽ മീഡിയ കൺവീനറായിരുന്ന അമിത് മാളവ്യയെ സ്ഥാനത്തുനിന്ന് മാറ്റി. അനിൽ ബുലാനിയാണ് ബിജെപിയുടെ പുതിയ സോഷ്യൽ മീഡിയ കൺവീനർ
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
