‘തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നിസ്സാര തോൽവി അല്ല’; മുന്നറിയിപ്പുമായി കെ.കെ ശൈലജ
സമീപകാല തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ടത് നിസ്സാരമായ തോൽവി അല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. തോൽവിയെക്കുറിച്ച് കൃത്യമായി പഠിച്ച് ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിലെ സംഘടനാപരമായ ദൗർബല്യങ്ങൾ എത്രയും വേഗം തിരുത്തണമെന്നും ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ശൈലജ വ്യക്തമാക്കുന്നു. ‘തിരിച്ചുവര

സമീപകാല തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ടത് നിസ്സാരമായ തോൽവി അല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. തോൽവിയെക്കുറിച്ച് കൃത്യമായി പഠിച്ച് ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിലെ സംഘടനാപരമായ ദൗർബല്യങ്ങൾ എത്രയും വേഗം തിരുത്തണമെന്നും ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ ശൈലജ വ്യക്തമാക്കുന്നു. ‘തിരിച്ചുവരവ് അനിവാര്യമാണ്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അവർ ഈ തുറന്നുപറച്ചിലുകൾ നടത്തിയത്.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇടതുപക്ഷം ഗൗരവമായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഘടനാപരമായ ദൗർബല്യമാണ്. പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങളായ ബ്രാഞ്ചുകളുടെയും ലോക്കൽ കമ്മിറ്റികളുടെയും പ്രവർത്തനങ്ങളിൽ പിന്നാക്കാവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ ഇടപെടലുകളിലൂടെ അത് അടിയന്തരമായി പരിഹരിക്കാൻ കഴിയണമെന്നും ശൈലജ ലേഖനത്തിൽ ആവശ്യപ്പെടുന്നു.
പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ജനങ്ങളോടുള്ള ഇടപെടലുകളും രീതികളും വിശദമായി പരിശോധിക്കണമെന്ന് ശൈലജ നിർദ്ദേശിക്കുന്നു. അവരുടെ പെരുമാറ്റം, ഭാഷാശൈലി, ജീവിതരീതി എന്നിവ കർശനമായി വിലയിരുത്തണമെന്നും എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ വീഴ്ചകളോ കണ്ടെത്തിയാൽ അത് സ്വയം തിരുത്താൻ തയ്യാറാകണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ തദ്ദേശ, നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികൾ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അതീവ ഗൗരവത്തോടെ കാണണമെന്നും ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും ശൈലജ പറയുന്നു. എക്കാലവും ഇടതുമുന്നണിക്ക് മാത്രം വോട്ട് ചെയ്തിരുന്ന ചിലർ ഇത്തവണ മാറി വോട്ട് ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ പ്രമുഖരായ ചില നേതാക്കൾ പാർട്ടി വിട്ട് യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ച പശ്ചാത്തലം അടക്കമുള്ള വിഷയങ്ങൾ അനുഭാവികളെയും പാർട്ടി അംഗങ്ങളെയും ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തരുതെന്നും അവർ ലേഖനത്തിൽ വ്യക്തമാക്കുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
