‘ടി.പിയെപ്പോലെ വിമര്‍ശകരെ ഇല്ലാതാക്കാനാണ് നീക്കം’; സി ദാവൂദിന്റെ കൈവെട്ടുമെന്ന ഭീഷണിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെ.കെ. രമ
കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരായ ‘കൈവെട്ട്’ ഭീഷണി, പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നവരെ ടി.പി. ചന്ദ്രശേഖരനെ നേരിട്ട അതേ രീതിയില്‍ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് കെ.കെ. രമ എം.എല്‍.എ. വണ്ടൂരില്‍ നടന്ന പ്രകടനത്തിലെ ഭീഷണിയില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട

കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരായ ‘കൈവെട്ട്’ ഭീഷണി, പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നവരെ ടി.പി. ചന്ദ്രശേഖരനെ നേരിട്ട അതേ രീതിയില്‍ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് കെ.കെ. രമ എം.എല്‍.എ. വണ്ടൂരില്‍ നടന്ന പ്രകടനത്തിലെ ഭീഷണിയില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘പ്രസ്ഥാനത്തെ വിമര്‍ശിച്ചതിനും അതിന്റെ വഴിവിട്ട പോക്കുകളെ തുറന്നുകാട്ടിയതിനുമാണ് ടി.പി. ചന്ദ്രശേഖരനെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞത്. എന്തിനും മടിക്കാത്ത പാര്‍ട്ടിയാണ് സിപിഎം,’ കെ.കെ. രമ ഓര്‍മ്മിപ്പിച്ചു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നതിന് പകരം, വിമര്‍ശിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന നയവുമായാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
വണ്ടൂരിലെ പ്രകടനത്തില്‍ ഉയര്‍ന്ന ഭീഷണിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ പൊതുജനത്തിന് താല്പര്യമുണ്ട്. ഗുണ്ടായിസം ഒരു പ്രസ്ഥാനത്തിന്റെ കൈമുതലാകുമ്പോള്, അതിനെ നേതൃത്വം അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
‘വിജയന് മാഷ് പറഞ്ഞതുപോലെ, ഈ പോക്ക് പോയാല്‍ പാര്‍ട്ടിയില്‍ ആളില്ലാത്ത അവസ്ഥ വരും. എത്രയെത്ര ഉദാഹരണങ്ങളുണ്ടായിട്ടും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറല്ല,’ രമ പറഞ്ഞു.
ജനാധിപത്യം എന്നത് വിയോജിപ്പുകള്‍ക്ക് കൂടി ഇടം നല്‍കുന്നതാണ്. ഇന്നത്തെ സോഷ്യല്‍ മീഡിയ കാലത്ത് ആരെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന് കരുതരുത്. വിമര്‍ശനങ്ങള്‍ ഇനിയും ഉയരും. അതിനെയെല്ലാം ഇല്ലാതാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും, ആ വ്യാമോഹം കൈയില്‍ വെച്ചാല്‍ മതിയെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
