Skip to content
Kerala

മാധ്യമം വാരാന്ത്യപതിപ്പിലെ കോളം അവസാനിപ്പിച്ച് കെ.ഇ.എൻ; പത്രത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിൽ പ്രതിഷേധം

മാധ്യമം വാരാന്ത്യപതിപ്പിൽ എഴുതിയിരുന്ന ‘ഇടപെടൽ’ എന്ന കോളം നിർത്തിവെക്കുന്നതായി പ്രമുഖ സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. മാധ്യമം പത്രത്തിന്റെ നേതൃത്വം പുലർത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ചാണ് 2026 ഒക്ടോബർ 2 മുതൽ കോളം നിർത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക

N

News Desk

Published on: 3 Oct 2026, 12:01 pm

മാധ്യമം വാരാന്ത്യപതിപ്പിലെ കോളം അവസാനിപ്പിച്ച് കെ.ഇ.എൻ; പത്രത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിൽ പ്രതിഷേധം

മാധ്യമം വാരാന്ത്യപതിപ്പിൽ എഴുതിയിരുന്ന ‘ഇടപെടൽ’ എന്ന കോളം നിർത്തിവെക്കുന്നതായി പ്രമുഖ സാംസ്കാരിക ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. മാധ്യമം പത്രത്തിന്റെ നേതൃത്വം പുലർത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ചാണ് 2026 ഒക്ടോബർ 2 മുതൽ കോളം നിർത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഒക്ടോബർ 4 ഞായറാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷമാണ് “കുപ്പിച്ചില്ലും മഴവില്ലും” എന്ന തലക്കെട്ടിലുള്ള ലേഖനം പത്രം പെട്ടെന്ന് പിൻവലിച്ചത്. ശബ്നം നൂർജഹാന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ളതും സംവാദ ഔന്നിത്യം പുലർത്തിയതുമായ ഈ ലേഖനം അച്ചടിക്കാതെ പിൻവലിച്ചത് ഒരു ജനായത്ത നടപടിയല്ലെന്ന് കെ.ഇ.എൻ വിമർശിച്ചു. മാധ്യമത്തിന്റെ ഈ നടപടിയോടുള്ള തന്റെ ജനാധിപത്യപരമായ പ്രതികരണമാണ് കോളം അവസാനിപ്പിക്കലെന്നും കെഇഎന്‍ കുറിക്കുന്നു.

തനിക്ക് ഓരോ ഇടപെടൽ കോളവും ഒരു സമരം തന്നെയായിരുന്നുവെന്ന് കെ.ഇ.എൻ കുറിച്ചു. പലതരം അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നു തന്റെ കോളങ്ങളെങ്കിൽ, അത് നിർത്തുന്നതും അത്തരമൊരു പ്രതിഷേധം തന്നെയാണ്. ഇതുവരെയും അനുകൂലമായും എതിർത്തും പ്രതികരിച്ചവരോടൊക്കെ സംവാദസ്നേഹം പങ്കുവെക്കുന്നതായും, മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതലയുള്ളവരോടും പത്രാധിപർ പ്രമോദ് ഗംഗാധരനോടും ഉള്ള സ്നേഹം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അച്ചടിക്കപ്പെടാതെ പോയ ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്: “അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊർജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാർ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കൾ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളിൽ മുള്ളുകൾ വിതറിയാണ് കടന്നുപോകുന്നത്…” എന്നിങ്ങനെയാണ് ആ ലേഖനം അവസാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ഇ.എൻ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Stories