Skip to content
Kerala

കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരെ മാധ്യമപ്രവർത്തകരുടെ പരസ്യ പ്രതിഷേധം; വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ

കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ സമീപനം പക്ഷപാതപരമാണെന്നും തിരഞ്ഞെടുത്ത ചില മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകുന്നത് ശരിയല്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനത്തിന് മാധ്യമപ്രവർത്തകരെ വിളിച്ചുവ

N

News Desk

Published on: 30 Mar 2026, 11:21 am

കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരെ മാധ്യമപ്രവർത്തകരുടെ പരസ്യ പ്രതിഷേധം; വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ

കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ സമീപനം പക്ഷപാതപരമാണെന്നും തിരഞ്ഞെടുത്ത ചില മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകുന്നത് ശരിയല്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനത്തിന് മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തത് ജനാധിപത്യപരമായ നടപടിയല്ലെന്ന് അവർ തുറന്നടിച്ചു.

ദേശാഭിമാനി, കൈരളി എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഈ രണ്ട് മാധ്യമങ്ങളിൽ നിന്നുള്ള ഏഴ് റിപ്പോർട്ടർമാരാണ് വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നത്. മറ്റ് മാധ്യമങ്ങളിൽ നിന്നുള്ളവർ ചോദ്യങ്ങൾ ചോദിക്കാൻ പലതവണ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറാകാതെ വന്നതോടെയാണ് രംഗം വഷളായത്. മുഖ്യമന്ത്രി ചില മാധ്യമങ്ങളോട് മാത്രം പക്ഷപാതം കാണിക്കുന്നു എന്നതായിരുന്നു ഉയർന്ന പ്രധാന ആക്ഷേപം.

മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനിടെ വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റു പോയെങ്കിലും പ്രതിഷേധം കടുത്തതോടെ അദ്ദേഹം തിരികെ വന്ന് പ്രതികരിച്ചു. ചോദ്യങ്ങൾ മനസ്സിൽ വെച്ചാൽ പോരെന്നും അത് ചോദിച്ചാൽ മാത്രമേ ഉത്തരം നൽകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തിരിച്ചുവരവും വിശദീകരണവും ഹാളിൽ വീണ്ടും വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നു.

വാർത്താസമ്മേളനത്തിൽ എത്തിയ ചിലർക്ക് പ്രത്യേക ഉദ്ദേശങ്ങളുണ്ടെന്നും അതാണ് ഇപ്പോൾ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മറ്റ് മാധ്യമപ്രവർത്തകരോട് തികച്ചും ക്ഷുഭിതനായാണ് അദ്ദേഹം സംസാരിച്ചത്. ചോദ്യങ്ങൾ ചോദിക്കാൻ അവസരം നിഷേധിച്ചതിലും മുഖ്യമന്ത്രിയുടെ മറുപടിയിലുമുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് മാധ്യമപ്രവർത്തകർ വാർത്താസമ്മേളന വേദിയിൽ നിന്ന് മടങ്ങിയത്.

Related Stories