മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ഇടത് സൈബര്‍ ആക്രമണം, വാര്‍ത്ത കൊടുക്കാന്‍ സ്വന്തം സ്ഥാപനം പോലും തയ്യാറായില്ല; സഹികെട്ട് സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതി ലക്ഷ്മി പദ്മ
കൊച്ചി: തനിക്കെതിരെ നടക്കുന്ന സംഘടിത ഇടത് സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ. തന്റെ ചിത്രം പ്രചരിപ്പിച്ച് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ വ്യാജ പീഡന ആരോപണം ഉയര്‍ത്തുന്നതായാണ് ലക്ഷ്മി പദ്മ ആരോപിക്കുന്നത്. കോണ്‍ഗ്രസ് യുവനേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ട

കൊച്ചി: തനിക്കെതിരെ നടക്കുന്ന സംഘടിത ഇടത് സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ. തന്റെ ചിത്രം പ്രചരിപ്പിച്ച് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ വ്യാജ പീഡന ആരോപണം ഉയര്‍ത്തുന്നതായാണ് ലക്ഷ്മി പദ്മ ആരോപിക്കുന്നത്.
കോണ്‍ഗ്രസ് യുവനേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോ ദ്വയാര്‍ത്ഥത്തോടെ പങ്കുവെച്ച പോരാളി ഷാജി, ചെങ്കൊടിയുടെ കാവല്ക്കാര് തുടങ്ങിയ ഇടത് സൈബര്‍ സോഷ്യല്‍ മീഡിയ പേജുകളുടെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ലക്ഷ്മി രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രാജിവെച്ച് രണ്ട് വര്‍ഷമായെന്നും, അതിനുശേഷം ‘ദി ഫോര്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് നിലവില്‍ ‘ന്യൂസ് മലയാളം’ ചാനലിന്റെ ഭാഗമാണെന്നും ലക്ഷ്മി വ്യക്തമാക്കുന്നു. ‘ദി ഫോര്‍ത്തില്‍’ ജോലി ചെയ്യുമ്പോഴുള്ള ഒരു ഓണാഘോഷ പരിപാടിയുടെ ക്ലിപ്പ് ആണ് ‘ഇടത് സൈബര്‍ സുഹൃത്തുക്കള്‍’ തനിക്കെതിരെ ദുരുദ്ദേശപരമായി ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.
ഏതെങ്കിലും ഉന്നത നേതാവിനെതിരെ പീഡന പരാതിയുണ്ടെങ്കില്‍ നിയമനടപടികളാണ് വേണ്ടതെന്നും, അതിന് രാജ്യത്ത് പോലീസും കോടതിയുമുണ്ടെന്നും ലക്ഷ്മി ഓര്‍മ്മിപ്പിക്കുന്നു. ‘അതല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്’ എന്ന് അവര്‍ പോസ്റ്റില്‍ താക്കീത് ചെയ്യുന്നു.
ലക്ഷ്മിയുടെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേര് അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് എത്രത്തോളം ഇരയാകുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
അതേസമയം ലക്ഷ്മിയുടെ പ്രതിഷേധം ഏറ്റെടുക്കാനോ പിന്തുണ നല്‍കാനോ അവര്‍ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് മലയാളം ഇതുവരെ തയ്യാറായിട്ടില്ല. ഇടത് പക്ഷ അനുകൂല ചാനലായി അറിയപ്പെടുന്ന ന്യൂസ് മലയാളത്തെ നയിക്കുന്നത് ‘ഇടത് സൈബര്‍ പോരാളികളായി’ കൂടി അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരായ സനീഷും ഹര്ഷനും ചേര്‍ന്നാണ്. ലക്ഷ്മി പദ്മയുടെ തുറന്നെഴുത്തില്‍ ഇരുവര്‍ക്കും അതൃപ്തിയുണ്ടെന്നാണ് സൂചന.
അതിനിടെ സ്വന്തം ചാനല്‍ അവതാരകക്കെതിരായ സിപിഎം സൈബര്‍ ആക്രമണം വാര്‍ത്തയാക്കാന്‍ വിസമ്മതിച്ച ഹര്ഷന് പുതിയ ‘വാദവുമായി രംഗത്തെത്തി’. മറ്റൊരു ഇടത് മാധ്യമ പ്രവര്‍ത്തകയായ കെകെ ഷാഹിനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് തനിയ്ക്ക് പറയാനുളളത് ഇതാണെന്നാണ് ഹര്ഷന് പറയുന്നത്.

ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
